ദീപക് ചാഹറിനെ 14 കോടി രൂപയ്ക്ക് തിരിച്ചുപിടിച്ച് ചെന്നൈ, പ്രസീദ് കൃഷ്‌ണ 10 കോടിക്ക് രാജസ്ഥാനിൽ
ദീപക് ചാഹറിനായി പൊരിഞ്ഞ പോരാട്ടം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 14 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. അടിസ്ഥാന വിലയായ 2 കോടി രൂപയിൽ നിന്നും തുടങ്ങിയ ലേലത്തിന്റെ തുടക്കത്തിൽ ഹൈദരബാദും ഡെൽഹി ക്യാപിറ്റൽസുമാണ് പോരാടിയത്.
എന്നാൽ 11 കോടി കഴിഞ്ഞതോടെ രാജസ്ഥാൻ റോയൽസും ചെന്നൈയും ഏറ്റുപിടിക്കുകയായിരുന്നു. പോയ സീസണിൽ സൂപ്പർ കിങ്സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് ദീപക് ചാഹർ. കഴിഞ്ഞ സീസണിൽ താരം 15 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടി ഐപിഎൽ കിരീടം നേടുന്നതിൽ ടീമിനായി നിർണായക പ്രകടനവുമാണ് പുറത്തെടുത്തത്.
വിൻഡീസ് പരമ്പരയിൽ മികവുറ്റ പ്രകടനം നടത്തിയ പ്രസീദ് കൃഷ്‌ണക്കായും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ലേലം വിളി 10 കോടി രൂപ വരെ എത്തുകയായിരുന്നു. ഒടുവിൽ
നടരാജനെ 4 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ടീമിൽ തിരിച്ചെടുത്തു. ഗുജറാത്ത് ടൈറ്റന്‍സ് താരത്തിനായി രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യൻ പേസ് ബോളർ ഉമേഷ് യാദവിനെ വാങ്ങാൻ ഇന്ന് ആരും തയാറായില്ല.