പൂരാന് ഹൈദരാബാദ് മുടക്കിയത് 10.75 കോടി രൂപ, ബെയർ സ്റ്റോയെ സ്വന്തമാക്കി പഞ്ചാബും
നിക്കോളസ് പൂരാനെ 10.75 കോടിക്ക് ടീമിലെത്തിച്ച് മുൻ ചാമ്പ്യൻമാരായ സൺ റൈസേഴ്സ് ഹൈദരാബാദ്. 1.50 കോടി രൂപയുടെ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി കനത്ത പോരാട്ടാമാണ് നടന്നത്. ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തെത്തിയെങ്കിലും വിൻഡീസ് താരത്തെ വിട്ടുകൊടുക്കാൻ ഹൈദരാബാദ് തയാറായിരുന്നില്ല.
വിൻഡീസ് താരം കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന് ഒപ്പം ആയിരുന്നു. മുമ്പ് മുംബൈ ഇന്ത്യൻസിനായും താരം കളിച്ചിട്ടുണ്ട്. 54 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ നിക്കോളസ് പൂരാൻ കളിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോണി ബെയർ സ്റ്റോയെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. മുൻ ഹൈദരാബാദ് താരത്തിനെ 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ പരിചയസമ്പന്നനായ അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിക്ക് ആയി ആരും രംഗത്ത് വന്നില്ല. മാത്യു വേഡ്, വൃദ്ധിമാൻ സാഹ, സാം ബില്ലിംഗ്സ് എന്നിവരെയും ടീമിലെത്തിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല.