മിച്ചൽ മാര്‍ഷ് 6.5 കോടി രൂപയ്ക്ക് ഡൽഹിയിൽ, ഹസരങ്കയെ റാഞ്ചി ആർസിബി
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷിനെ 6.5 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള പോരാട്ടത്തിനൊടുവിലാണ് ടീം താരത്തെ ലേലം പിടിച്ചത്. രണ്ടു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. നേരത്തെ ഡേവിഡ് വാർണറെയും ഡർഹി സ്വന്തമാക്കിയിരുന്നു.
അതേസമയം ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 10.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ഒരു കോടി രൂപയായിരുന്നു ഹസരങ്കയുടെ അടിസ്ഥാന വില. താരത്തിനായി ഹൈദരാബാദും പഞ്ചാബുമാണ് ലേലം തുടങ്ങിവെച്ചത്. പിന്നീടാണ് ആർസിബി രംഗത്തെത്തുന്നത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 50-ൽ അധികം വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.
ബാറ്റ്സ്മാൻ ആയ അമ്പട്ടി റായ്ഡുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് 6.75 കോടിക്ക് ടീമിൽ തിരിച്ചെടുത്തു. ഡൽഹിയും ഹൈദരാബാദും റായിഡുവിനെ സ്വന്തമാക്കാൻ രംഗത്തെത്തിയിരുന്നു. 36-കാരനായ താരം 2018 മുതൽ ചൈന്നൈ ടീമിന്റെ ഭാഗമാണ്.
ക്രുണാൽ പാണ്ഡ്യയെ 8.25 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സും ടീമിലെത്തിച്ചു. മുപ്പതുകാരനായ താരം അവസാന അഞ്ചു സീസണിലും മുംബൈ ഇന്ത്യൻസിന് ഒപ്പം ആയിരുന്നു താരത്തിന്റെ സേവനം. ഇന്ത്യക്കായി 19 അന്താരാഷ്ട്ര ടി20-യിൽ താരമാണ് ക്രുണാൽ പാണ്ഡ്യ.