Cricket IPL Top News

ഹർഷൽ പട്ടേലിനായി 10.75 കോടി എറിഞ്ഞ് ആർസിബി, ഹോൾഡറിനെ ടീമിലെത്തിച്ച് ലഖ്‌നൗ

February 12, 2022

author:

ഹർഷൽ പട്ടേലിനായി 10.75 കോടി എറിഞ്ഞ് ആർസിബി, ഹോൾഡറിനെ ടീമിലെത്തിച്ച് ലഖ്‌നൗ

പേസ് ബോളർ ഹർഷൽ പട്ടേലിനെ പൊരിഞ്ഞപോരാട്ടത്തിൽ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ടീമിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ച താരത്തെ ആർസിബി നിലനിർത്തിയിരിക്കുന്നത്.

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ വമ്പൻമാർ ഹർഷൽ പട്ടേലിനായി രംഗത്തെത്തിയെങ്കിലും വിട്ടുകൊടുക്കാൻ ബാംഗ്ലൂർ തയാറായിരുന്നില്ല. 2 കോടി അടിസ്ഥാന വിലയിൽ തുടങ്ങിയ പോരാട്ടം 10 കോടിക്ക് മുകളിൽ പോയതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല.

Image

അതേസമയം ഈ ലേലത്തിലെ ഹോട്ട് താരമായി പ്രവചിച്ചിരുന്ന വിൻഡീസ് താരം ജേസൺ ഹോൾഡറിനായും വമ്പൻ പോരാട്ടമാണ് നടന്നത്. നീണ്ട ലേലവിളികൾക്കൊടുവിൽ ഓൾ റൌണ്ടറിനെ 8.75 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയിന്റ്സാണ് ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും വിൻഡീസ് താരത്തിനായി രംഗത്തെത്തിയിരുന്നു.

ഐപിഎല്ലിൽ സിഎസ്കെ, സൺറൈസേഴ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി ഹോൾഡർ കളിച്ചിട്ടുണ്ട്. അതിനു പുറമെ ദീപക് ഹൂഡയെയെയും 5.75 കോടി രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment