ബ്രാവോയെ തിരിച്ചുപിടിച്ച് ചെന്നൈ, 7.75 കോടി രൂപയ്ക്ക് ദേവദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ
ഡ്വെയ്ൻ ബ്രാവോയെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്സ്. ശക്തമായ പോരാട്ടത്തിനൊടുവിൽ 4.40 കോടി രൂപയ്ക്കാണ് വിൻഡീസ് താരത്തെ നിലവിലെ ചാമ്പ്യൻമാർ വീണ്ടും ടീമിലെടുത്തിരിക്കുന്നത്.
7.75 കോടി രൂപയ്ക്ക് ദേവദത്ത് പടിക്കലിനെ ടീമിലെത്തിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ഓപ്പണിംഗിൽ ആർസിബിക്കായി മിന്നും പ്രകടനം കാഴ്ച്ചവെച്ച താരത്തിനായി നിരവധി ടീമുകൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെയും ആര്‍സിബിയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും വെല്ലുവിളി മറികടന്ന് അവസാനം ദേവദത്ത് പടിക്കൽ ആദ്യ സീസണിലെ ചാമ്പ്യൻമാർക്കൊപ്പം എത്തുകയായിരുന്നു.
നിതീഷ് റാനെയ്ക്കായും കനത്ത പോരാട്ടമാണ് നടന്നത്. അവസാനം 8 കോടി രൂപയ്ക്ക് യുവതാരത്തെ കൊൽക്കത്ത നെറ്റ് റൈഡേഴ്സ് തന്നെ തിരികെ ടീമിലെത്തിച്ചു.
സുരേഷ് റെയ്നയെയും സ്റ്റീവ് സ്മിത്തിനെയും ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനെയും സ്വന്തമാക്കാൻ ഒരു ടീമും തയാറായില്ല. വിൽക്കാത്ത താരങ്ങളെ നാളെ വീണ്ടും ലേലത്തിന് വെക്കുമ്പോൾ ടീമുകൾക്ക് ഇവരെ വാങ്ങാൻ ഇനിയും അവസരമുണ്ട്.