Cricket Cricket-International Top News

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ

February 7, 2022

author:

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ. കളിക്കാരുടെയും ബോർഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ഓസീസ് ടീമിന്റെ മുൻ താരം കൂടിയായ ലാംഗർ പടിയിറങ്ങുന്നത്.

May be an image of text

2018 മെയ് മുതലാണ് ജസ്റ്റിൻ ലാംഗർ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ഓസീസിനെ അവരുടെ ആദ്യ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലാംഗർ വരാനിരിക്കുന്ന 2022 ടി20 ലോക ടൂർണമെന്റ് വരെ കരാർ നീട്ടിനൽകാൻ ബോർഡ് ജസ്റ്റിൻ ലാംഗറിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

സ്വന്തം നാട്ടിൽ 2022 ഒക്ടോബർ മുതൽ ആരംഭിക്കാനിരിക്കുന്ന 2022 ടി20 ലോകകപ്പിന് മുന്നോടിയായാണ് ലാംഗർ പരിശീലക സ്ഥാനം ഒഴിയുന്നത് എന്നതും ശ്രദ്ധേയമാണ്. ലാംഗറിന്റെ പരിശീലന ശൈലിയിൽ ചില ഓസ്‌ട്രേലിയൻ കളിക്കാർ അതൃപ്തിയുള്ളവരാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.

അതേസമയം ജസ്റ്റിൻ ലാംഗറിനെ പരിശീലകനാക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സമീപിച്ചതായും വാർത്തകളുണ്ട്. എന്നാൽ തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല. കൂടാതെ ഇംഗ്ലണ്ടിലെ മുതിർന്ന കളിക്കാർ ലാംഗറുടെ “ഹെഡ്മാസ്റ്റർ” കോച്ചിംഗ് രീതികൾ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് മുൻതാരമായ കെവിൻ പീറ്റേഴ്‌സണും പ്രതികരിച്ചിട്ടുണ്ട്.

Leave a comment