രവി ശാസ്ത്രി കളമൊഴിയുന്നു എന്ന് സൂചന; പകരം ദ്രാവിഡോ?
ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ടി20 ലോകകപ്പിന് ശേഷം വിരമിക്കുന്നു എന്ന് സൂചന. ഒക്ടോബറിലും നവംബറിലുമായി യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് ശേഷം ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്ന് നിലവിലുള്ള സംഘം ഒഴിയുമെന്നാണ് സൂചന. പകരം ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തും എന്നാണ് സൂചന. ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ഹെഡ് കോച്ചായി ഇറങ്ങിയ ദ്രാവിഡ് ഈ സൂചനകൾ ശരി വെക്കുന്നു.
കരാർ കാലാവധി ടി 20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ ആണ് രവി ശാസ്ത്രി തന്റെ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞത്. സ്ഥാനമേറ്റെടുത്തിട്ട് ഇത് വരെ ഐ സി സി ട്രോഫികൾ ഒന്നും നേടാനായില്ല. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര വിജയം ആണ് എടുത്ത് പറയാനുള്ളത്. 2019 ടി 20 ലോകകപ്പിൽ സെമി ഫൈനലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലും എത്തിയതാണ് മറ്റു നേട്ടങ്ങൾ.
നേരത്തെ നായകന്‍ വിരാട് കോഹ്ലിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെയായിരുന്നു 2017 ല്‍ രവി ശാസ്ത്രി ഈ സ്ഥാനത്തേക്കെത്തിയത്. 2019 ല്‍ ബിസിസിഐ, ശാസ്ത്രിയുടെ കരാര്‍ പുതുക്കി നല്‍കി. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെത്തുമെന്നും, ബിസിസിഐയും ടീമിന് ഒരു പുതിയ പരിശീലക സംഘത്തെ തിരയുകയാണെന്നുമാണ് നിലവില്‍ ലഭിക്കുന്ന സൂചന