സിമ്രാൻജിത് കൗർ പുറത്ത്; ബോക്സിങ്ങിൽ നിരാശ
ടോകിയോ ഒളിമ്പിക്സ് വനിതകളുടെ 60 കിലോ ബോക്സിങ്ങിൽ സിമ്രാഞ്ജിത് കൗർ പ്രീ ക്വാർട്ടറിൽ പുറത്തായി. തായ്‌ലൻഡ് താരത്തോടാണ് സിമ്രാന്റെ തോൽവി. 5-0 എന്ന സ്കോറിൽ ആണ് തായ്‌ലൻഡ് താരം സുഡാപോൺ സീസൺടീ സിമ്രാൻജിത്തിനെ തോല്പിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സിമ്രാന് മേൽകൈ നേടാൻ സാധിച്ചില്ല. എല്ലാ റൗണ്ടിലും സുഡാപോൺ മികച്ചു നിന്നു.
ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ മെഡലുകള്‍ നേടിയിട്ടുള്ള തായ് താരം ആദ്യ റൗണ്ട് മുതല്‍ മികച്ച പോരാട്ടമാണ് നടത്തിയത്. മൂന്നു റൗണ്ടുകളിലായി തായ്‌ലൻഡ് താരം 30 പോയിന്റ് നേടിയപ്പോൾ ഇന്ത്യൻ താരത്തിനു നേടാനായത് 27 പോയിന്റ് ആണ്.
അതെ സമയം 69 കിലോ ബോക്സിങ്ങിൽ ഇന്ത്യയുടെ ലോവ്ലീന മെഡൽ ഉറപ്പിച്ചപ്പോൾ ഏറെ മെഡൽ പ്രതീക്ഷയുമായി വന്ന മേരികോം പുറത്തായി.






































