ടോകിയോ ഒളിമ്പിക്സ് : വനിതാ ഹോക്കിയിൽ നാളെ ജീവൻ മരണ പോരാട്ടം
തുടർച്ചയായി രണ്ട് തോൽവികൾക്ക് ശേഷം വനിതാ ഹോക്കിയിൽ നാളെ ഇന്ത്യ ഇറങ്ങുന്നു. നാളെ രാവിലെ 6.30 നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ നാളെ നേരിടേണ്ടത് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻമാരായ ബ്രിട്ടനെ ആണ്. നാളെ കൂടെ പരാജയം ഏറ്റുവാങ്ങിയാൽ നോക്ഔട്ട് റൗണ്ടിലേക്കുള്ള യാത്രക്ക് വിരാമമാകും. അതിനാൽ നാളെ മികച്ച പ്രകടനം തന്നെ റാണി റാംപാൽ നയിക്കുന്ന വനിതകൾക്ക് നടത്തേണ്ടി വരും.
ആദ്യ മത്സരത്തിൽ നെതർലാൻഡിനോട് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. രണ്ടാമത്തെ മത്സരത്തിൽ ജർമനിയോട് എതിരില്ലാത്ത രണ്ട് ഗോലുകൾക്ക് തോറ്റു. രണ്ടാം മത്സരത്തിൽ മികച്ച പ്രകടനമാണ് പെൺപുലികൾ നടത്തിയത്. നിർഭാഗ്യം കൊണ്ട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. എന്തായാലും നാളെ മികച്ചൊരു പോരാട്ടം തന്നെ നടത്തട്ടെ എന്ന് ആശ്വസിക്കാം.






































