ടോകിയോ ഒളിമ്പിക്സ് : സൗരവ് ചൗധരി – മനു ഭാക്കര്‍ സഖ്യം പുറത്തായി
ടോകിയോ ഒളിമ്പിക്സ് 10 മീറ്റർ മിക്സഡ് എയർ പിസ്റ്റലിൽ ഇന്ത്യയുടെ സൗരവ് – മനു ഭാക്കർ സഖ്യം മെഡൽ റൗണ്ടിലേക്ക് കടക്കാതെ പുറത്തായി. ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.
ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ഇവർ രണ്ടാം റൗണ്ടിൽ നടത്തിയത് ദയനീയ പ്രകടനം ആണ്. രണ്ടാം റൗണ്ട് തീർന്നപ്പോൾ ഇന്ത്യ 7 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 380 പോയിന്റുകൾ നേടി. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്






































