ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി ആദ്യ മത്സരം ഇന്ന്.
ഏകദിന പരമ്പര വിജയത്തിന് ശേഷം ട്വന്റി ട്വന്റി പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു.ആദ്യ മത്സരം 8 മണിക്ക് ആർ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് ഇന്ത്യക്ക് വേണ്ടി ദേവടത്ത് പടിക്കൽ, വരുൺ ചക്രവർത്തി തുടങ്ങിയ പുതുമുഖങ്ങൾ ആദ്യ ഇലവനിൽ എത്തിയേക്കും. കൂടാതെ ഇന്നും സഞ്ജു സാംസണും ഇന്നിറങ്ങിയേക്കും. ഇഷാൻ കിഷൻ വിക്കെറ്റ് കീപ്പിങ്ങിൽ ഉണ്ടെങ്കിലും സഞ്ജു മികച്ച ഫീൽഡിങ് പ്രകടനം നടത്തുന്നത് കൊണ്ടും ടീമിലെത്താനുള്ള സാധ്യത കൂടും.
ഇന്നത്തെ സാധ്യത ഇലവൻ ഇങ്ങനെ:
ശിഖാര്‍ ധവാന് (ക്യാപ്റ്റന്‍), പൃഥ്വിഷാ, ഇഷാന് കിഷന്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ട്യ, കൃണാല്‍ പാണ്ട്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, യുസ്വേന്ദ്ര ചഹല്‍.






































