പതാകയെന്തിയ തരങ്ങൾക് മാസ്കില്ല!! പാകിസ്താന് താക്കിതുമായി ഒളിമ്പിക്സ് സംഘടകർ.
ഇന്നലെ നടന്ന ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പാകിസ്ഥാൻ പതാകയെന്തിയ താരങ്ങൾ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി പാകിസ്താന് താക്കിത് നൽകി.ഒളിമ്പിക്സ് കോവിഡ് ഭീഷണിയിൽ നിൽകുമ്പോൾ പാകിസ്ഥാൻ താരങ്ങൾ മാസ്ക് ധരിക്കാതെ ചട്ടലംഘനമാണ് നടത്തിയത് എന്ന് ഐ ഓ സി ഡയറക്ടർ അറിയിച്ചു. തുടർനടപടി വേണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താനെ കൂടാതെ കിർഗിസ്ഥാൻ, തജികിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഐ ഓ സിയുടെ താക്കിത് ഉണ്ട്.
ഇന്നലെ നടന്ന ചടങ്ങിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ്കാ പങ്കെടുത്തത്ണി. കാണികൾക് പ്രവേശനമില്ലാതെ കർശന പ്രോട്ടോകോൾ പാലിച്ചാണ് ഇത്തവണ ഒളിമ്പിക്സ് അരങ്ങേറുന്നത്. ഒളിമ്പിക്സ് വില്ലേജിൽ കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും താരങ്ങളും അവതാരകരും വോളണ്ടിയർമാരും നിർബന്ധമായിട്ടും മാസ്ക് ധരിക്കണം എന്നാണ് ടോകിയോയിലെ കോവിഡ് ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നത്.