2022 ഖത്തർ ലോക കപ്പ് ടിക്കറ്റ് വിൽപ്പന ജനുവരിയിൽ…
ദോഹ: 2022 ഫിഫ ഖത്തർ ലോക കപ്പ് ടിക്കറ്റ് വിൽപ്പന ജനുവരിയിൽ ആരംഭിക്കും. മത്സരം കാണാൻ വരുന്ന എല്ലാവർക്കും വാക്സിൻ നിർബന്ധമാക്കി. ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പ്രേക്യപിക്കുമെന്ന് ഫിഫ വേക്തമാക്കി.
വാക്സിനേഷൻ എടുത്തവർക്ക് മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനം. ഇതിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പത്ത് ലക്ഷം ഡോസ് കരുതാൻ നടപടി സ്വീകരിച്ച് വരുന്നതായും ഖത്തർ പ്രധാന മന്ത്രി ഷെയ്ക്ക് ഖാലിദ് ബിൻ ഖലിഫ ബിൻ അബ്ദുൽ അസീസ് അൽതാനി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
പതിമൂന്ന് യൂറോപ്പിയൻ രാജ്യങ്ങളിൽ പത്ത് എണ്ണം ജനുവരിയിലാണ് ലോക കപ്പിലേക്കു യോഗ്യത നേടുക. ഖത്തറിലെ ചൂട് കാലം പരിഗണിച്ച് ജൂണിൽ നടക്കാറുള്ള ലോക കപ്പ് നവംബർ മാസത്തിൽ ആയിരിക്കും ആരംഭിക്കുക.