ന്യൂ സീലാൻഡ് 249 ന് പുറത്ത്; 32 റൺസ് ലീഡ്
ഇന്ത്യക്കെതിരെ കിവികൾക്ക് നേരിയ ലീഡ്. 249 റൺസിന് കിവികളെ ഇന്ത്യൻ ബൗളർമാർ കെട്ടുകെട്ടിച്ചപ്പോൾ ഇന്ത്യ വഴങ്ങിയത് 32 റൺസ് ലീഡ്. 49 റൺസ് എടുത്ത ക്യാപ്റ്റൻ വില്യംസൺ ആണ് കിവികളുടെ ചെറുത്തു നിൽപ്പ് നയിച്ചത്. വാലറ്റത്തെ ജെമീസൺ [21], ടിം സൗത്തീ [30] എന്നിവർ നടത്തിയ വെടിക്കെട്ടും ന്യൂ സീലാൻഡിന് ലീഡ് നൽകുന്നതിൽ നിർണായക പങ്കു വഹിച്ചു.
4 വിക്കറ്റ് എടുത്ത മുഹമ്മദ് ഷാമിയാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. ഇഷാന്ത് ശർമ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിന് രണ്ടു വിക്കറ്റ് ലഭിച്ചു. രവീന്ദ്ര ജഡേജ ആണ് അവസാന വിക്കറ്റ് എടുത്തത്.
#INDvsNZ