ഏറിയാൽ 196 ഓവറുകൾ മാത്രം ബാക്കി; ഒരു വിജയിയെ കണ്ടെത്താൻ സാധിക്കുമോ?
കന്നി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സമനിലയിലേക്കോ? ഒന്നും നാലും ദിനങ്ങൾ മഴ കൊണ്ട് പോയപ്പോൾ ആദ്യ ഇന്നിംഗ്സ് പോലും പൂർത്തിയാക്കാനാവാതെ മത്സരം പാതി വഴിയിൽ നിൽക്കുന്നു. ഒരു റിസേർവ് ദിനം അധികാരികൾക്ക് ഒരുക്കാൻ അനുവാദം ഉണ്ടെങ്കിലും, മത്സരത്തിന് ഒരു വിജയി ഉണ്ടാവുക പ്രയാസമാണ്.
റിസേർവ് ദിനം കൂടി കൂട്ടിയാലും അകെ എറിയാനാകുന്ന മാക്സിമം ഓവറുകൾ വെറും 196. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചെങ്കിലും, കിവികളുടെ ആദ്യ ഇന്നിംഗ്സ് അവസാനിക്കാൻ ഇനിയും 8 വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തണം. ഇന്ത്യയുടെ 217 എന്ന റൺസ് പിന്തുടരുന്ന കിവികൾ 101/2 എന്ന നിലയിൽ ആണ്.
മഴ മൂലം പിച്ച് അപകടകാരി ആകുന്നത് വിക്കറ്റുകൾ പോകാനുള്ള അവസരങ്ങൾ കൂടുതൽ സൃഷ്ഠിക്കാൻ കാരണമായേക്കും. ഔട്ട് ഫീൽഡും സ്ലോ ആയതിനാൽ ബൗണ്ടറികൾ കണ്ടെത്താനും ബാറ്റസ്മാൻമാർ കഷ്ടപ്പെടും. ഈ ബുദ്ധിമുട്ട് സമ്മർദമാക്കി മാറ്റാൻ ബൗളേഴ്‌സിന് സാധിച്ചേക്കും. എന്നിരുന്നാലും രസം കൊല്ലികളായ മഴയെയും, വെളിച്ചക്കുറവിനേയും തള്ളി കളയാൻ ആകില്ല.
മത്സരം സമനില അയാൾ ട്രോഫിയും സമ്മാനത്തുകയും ഇരു ടീമുകളും പങ്കിട്ടു എടുക്കും. പ്രകൃതി അനുകൂലമാവുകയും, പിച്ച് ബൗളർമാരെ കൂടുതൽ അനുകൂലിക്കുകയും ചെയ്താൽ നമ്മൾ ഒരു പക്ഷെ ഒരു വിജയിയെ കണ്ടേക്കാം, ഒരു അത്യുഗ്രൻ മത്സരവും..
#indvsnz