5 വിക്കറ്റ് നേട്ടം 5 തവണ; കളിച്ചത് വെറും 7 ടെസ്റ്റ്
5 വിക്കറ്റ് നേട്ടം 5 തവണ, പക്ഷെ കളിച്ചതാകട്ടെ വെറും 7 ടെസ്റ്റ്. ഉയരമാകട്ടെ ‘വെറും’ ആറടി എട്ടിഞ്ചു മാത്രം. പറഞ്ഞു വരുന്നത് ലോക ക്രിക്കറ്റിനെ അതിശയിപ്പിച്ചു കൊണ്ട് ‘വളർന്നു’ വരുന്ന കിവി ബൗളർ കെയിൽ ജെമീസൺ എന്ന സീം ബൗളറെ പറ്റിയാണ്.
അഞ്ചു ഫാസ്റ്റ് ബൗളേഴ്സിനെ ഉൾപെടുത്താൻ തീരുമാനിച്ചത് കൊണ്ടാണ് ഫൈനലിൽ കളിക്കുന്ന ടീമിൽ ജെമീസണ് സ്ഥാനം കിട്ടിയത്. പക്ഷെ അദ്ദേഹത്തിന്റെ ബൗളിങ്ങിൽ [32/5] ഇന്ത്യൻ ബാറ്റിംഗ് നിര കടപുഴകി വീണു. വീഴ്ത്തിയതിൽ ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ രണ്ടു ബാറ്റ്സ്മാൻമാരും ഉൾപെടും – രോഹിത് ശർമയും ക്യാപ്റ്റൻ കോഹ്ലിയും.
ഈ നേട്ടം കൈവരിക്കാൻ 22 ഓവർ മാത്രമേ അദ്ദേഹത്തിന് വേണ്ടി വന്നൊള്ളു എന്നുള്ളതും എടുത്ത് പറയണം. അതിൽ 12 മെയ്ഡൻ ഓവറുകളും ഉണ്ടായിരുന്നു. വാലറ്റത്തെ വളരെ നിസാരമായി മടക്കി അയക്കുന്നത് കണ്ടപ്പോൾ, ഒരു നിമിഷം സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ ഓർത്തു പോയി.
Are we witnessing another Macgrath?






































