250 ന് മുകളിൽ സ്കോർ എത്തിക്കാൻ ആയിരിക്കും ഇന്ത്യൻ ശ്രമം
മഴ പെയ്ത് പിച്ചിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ 250 നു മുകളിൽ ഇന്ത്യൻ സ്കോർ പോയാൽ ന്യൂ സീലൻഡിന് കാര്യങ്ങൾ കുഴപ്പമാകയും. ഡ്യൂക്ക് ബോൾ ഉപയോഗിക്കുന്നതിനാൽ, പഴക്കം ചെല്ലുംതോറും സ്വിങ്ങും കൂടും. ക്ഷമയോടെ സ്കോർ മെല്ലെ ഉയർത്തിയാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങുന്ന കിവി ബാറ്റ്സ്മാൻമാരുടെ മുകളിൽ മികച്ച സമ്മർദ്ദം ചെലത്താനും ടീം ഇന്ത്യക്ക് സാധിച്ചേക്കും. ആയതിനാൽ കോഹ്ലി – രഹാനെ കൂട്ടുകെട്ട് ഉടനെ ഒന്നും മുറിഞ്ഞു പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പിന്നീട് ഇറങ്ങാൻ സാധ്യത ഉള്ള പന്ത്, ജഡേജ എന്നിവരിലും ടീം ഇന്ത്യ ഇന്ന് ഏറെ ആശ്രയിക്കും.






































