ഓപ്പണർമാർ രണ്ടും പുറത്ത്; ഇന്ത്യ പൊരുതുന്നു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് മേൽ സമ്മർദ്ദം. ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഓപ്പണർമാരായ രോഹിത് ശർമയെയും ശുഭമാൻ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 6 റൺസുമായി ക്യാപ്റ്റൻ കോഹ്‌ലിയും റൺസ് ഒന്നും എടുക്കാത്ത പുജാരയുമാണ് ക്രീസിൽ. ഇന്ത്യയുടെ സ്കോർ ആകട്ടെ 69/2 എന്ന നിലയിലും.
ടോസ് കിട്ടിയ ന്യൂ സീലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നല്ല തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ 10 ഓവറിൽ 37 റൺസ് എടുക്കാൻ രോഹിത്തിനും ഗില്ലിനും സാധിച്ചിരുന്നു. എന്നാൽ 34 റൺസ് എടുത്ത രോഹിത്തിനെ പുറത്താക്കി ജമീസൺ കിവികളെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. ഉടനെ തന്നെ വാഗ്നറിന് വിക്കറ്റ് കൊടുത്തു ഗില്ലും [28] മടങ്ങിയതോടെ ഇന്ത്യക്ക് മേൽ സമ്മർദ്ദമായി. 20 ഓവറിൽ വിക്കറ്റ് ഒന്നും പോകാതെ 60 റൺസ് എന്ന നിലയിൽ നിന്ന് 28 ഓവർ കഴിഞ്ഞപ്പോൾ 69/2 എന്ന നിലയിലേക്ക് പോയത് ആശങ്കജനകമാണ്. രണ്ടാമത്തെ സെഷനിൽ കുറഞ്ഞത് രണ്ടു വിക്കറ്റ് എങ്കിലും എടുക്കാൻ ന്യൂ സീലാൻഡ് ശ്രമിക്കും. കോഹ്‌ലിയും സംഘവും ചെറുത്തു നിൽക്കാനും.






































