ആഴ്സണൽ താരം ക്ഷാക്കക്കായി മൊറീഞ്ഞോ
എ.എസ്. റോമയുടെ പരിശീലകനായി പുതുതായി നിയമിതനായ ജോസെ മൊറീഞ്ഞോ ടീമിനെ കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇരിക്കെ, നീക്കങ്ങൾക്ക് ഇപ്പോളെ അദ്ദേഹം തയ്യാറായിരിക്കുന്നു. ആഴ്സണലിന്റെ സ്വിസ് മധ്യനിര താരം ഗ്രാനിറ്റ് ക്ഷാക്ക ആണ് ആദ്യ ലക്ഷ്യം. പണ്ട് മുതൽക്കേ താരത്തിന്റെ വലിയ ആരാധകനാണ് പോർച്ചുഗീസ് മാനേജർ.
2024 വരെ ആഴ്സണലുമായി താരത്തിന് കരാർ ഉണ്ട്. പക്ഷെ ടീമിനെ മൊത്തത്തിൽ വാർത്തുടക്കാൻ നോക്കുന്ന ആർട്ടറ്റാ, ക്ഷാക്കയെ കൊടുക്കാൻ തയ്യാറായേക്കും. 25 മില്യൺ യൂറോയിൽ കുറയാത്ത വാഗ്ദാനങ്ങൾക്ക് ആഴ്സണൽ ചെവി കൊടുത്തേക്കും. ബ്രൈറ്റൺ മിഡ്ഫീൽഡർ ബസ്സോയുമാ ആണ് ക്ഷാക്കക്ക് പകരക്കാരനായി ആഴ്സണൽ കണ്ടു വെച്ചിരിക്കുന്നത്.






































