മിലാനെ വിട്ട് പിരിയാൻ ഡോണറുമ; ലീൽ ഗോൾകീപ്പർ മൈഗ്നനെ സൈൻ ചെയ്യാനൊരുങ്ങി മാൽഡിനി
നീണ്ട 8 വർഷത്തിന് ശേഷം ജോൺലൂയിജി ഡോണറുമ എ.സി.മിലാനിൽ നിന്ന് പുറത്തേക്ക്. ഈ ജൂണിൽ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന താരം, വേതന വർധന ആവശ്യപ്പെട്ട് പുതിയ കരാർ സൈൻ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ സ്പോർട്ടിങ് ഡയറക്ടർ പൗളോ മാൽഡിനി താരത്തിന്റെ വിലപേശലിന് വഴങ്ങാൻ തയ്യാറാകാതെ പുതിയ ഗോളിയെ കണ്ടെത്തിയിരിക്കുന്നു. ഒരു കൊല്ലം കുറഞ്ഞത് രണ്ടര ലക്ഷം യൂറോ വേതനമായി വേണം എന്നാണ് 22 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്റെ നിബന്ധന.
ഫ്രഞ്ച് ചാമ്പ്യന്മാർ ആയി മാറിയ ലീലിന്റെ ഗോളി മൈക്ക് മൈഗ്നനെ ആണ് മാൽഡിനി കണ്ടെത്തിയത്. താരം ഇന്ന് മെഡിക്കലിനായി ഇറ്റലിയിൽ എത്തിയിരിക്കുന്നു. 13 മില്യൺ യുറോക്കാണ് മിലാൻ ലീലിൽ നിന്ന് മൈക്കിനെ വാങ്ങുന്നത്. താരവുമായി വേതന സംബന്ധിച്ചും യോജിപ്പിൽ എത്തി എന്ന് അറിയാൻ കഴിഞ്ഞിരിക്കുന്നു.
എ.സി.മിലാന് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത കിട്ടിയിട്ട് ആ സന്തോഷത്തിൽ പങ്കു ചേരാതെ വിലപേശലിന് ഒരുങ്ങിയ ഡോണാറുണക്കെതിരെ ആരാധകർ സമൂഹമാധ്യമങ്ങളിൽ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകൾ ഡോണറുമയുടെ പിറകിൽ ഉണ്ടെന്നാണ് വാർത്തകൾ.






































