ചരിത്രത്തിന്റെ ഏടുകളിലേക്ക് പ്രവേശനം ലഭിച്ച മറ്റൊരു ഇന്നിംഗ്സ്
342 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ചുവട് വെയ്ക്കുന്ന പാക് ബാറ്റിംഗ് അവിടെ നിലവിൽ ഫോമിലുള്ള ബാബർ അസമ്മിനെയും റിസ്‌വാനെയും ഒരോവറിൽ നഷ്ടപെടുമ്പോൾ സ്കോർ ബോർഡിലുള്ളത് 71 റണ്ണുകൾ,പാക് ബാറ്റിംഗ് ഇനിയെത്ര ദൂരമെന്ന ചിന്തകൾക്കിടയിൽ……..
ഫക്കർ സമാൻ ഒരറ്റം കാത്തു സൂക്ഷിക്കുകയാണ്,50 ലേക്ക് 70 ബോളുകൾ നേരിട്ട് നിലയുറപ്പിക്കുന്നു,പിന്നീടുള്ള 50 റണ്ണുകൾ 37 ബോളുകളിൽ നേടി കരിയറിലെ 5ആം ശതകം സ്വന്തമാക്കുമ്പോഴും ഒരു ഇമ്പാക്ട് ഇന്നിങ്സെന്ന ചിന്തകൾ ഉണ്ടാവുന്നില്ല,..
സെഞ്ചുറിക്ക് ശേഷം കളി മാറുകയാണ് സിക്സുകളും ഫോറുകളും യദേഷ്ടം സ്ലോഗ് സ്വീപുകളിലൂടെയും പുൾ ഷോട്ടിന്റെയും രൂപത്തിൽ പിറവി കൊള്ളുന്ന അവസ്ഥ, അവിടെ നോൺ സ്ട്രൈക്കെർസ് മാറി മാറി വരുമ്പോഴും ഒരുഭാഗത്തു നിന്ന് അയാൾ അസാധ്യമെന്ന തോന്നൽ ഉളവാക്കിയ ആ ലക്ഷ്യത്തെ ഭേദികുമെന്ന ചിന്തകൾ സൃഷ്ടിക്കുന്നുണ്ട് ..
സെഞ്ചുറിക്ക് ശേഷം നേരിട്ട 47 ബോളുകളിൽ 90 റൺസുകൾ….
ഒരുപാട് മികച്ച ഇന്നിങ്സുകൾക്ക് സാക്ഷ്യം വഴിച്ച വാണ്ടറേഴ്‌സിൽ ഫക്കർ സമാനും തന്റെ സാനിധ്യം അറിയിക്കുകയാണ്….