Cricket Cricket-International IPL Top News

ഐ.പി.ൽ – സൗത്ത് ആഫ്രിക്കൻ താരങ്ങൾ പാക്കിസ്ഥാൻ പര്യടനം ഭാഗികമായി ഉപേക്ഷിച്ചേക്കും

March 31, 2021

ഐ.പി.ൽ – സൗത്ത് ആഫ്രിക്കൻ താരങ്ങൾ പാക്കിസ്ഥാൻ പര്യടനം ഭാഗികമായി ഉപേക്ഷിച്ചേക്കും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വാണിജ്യമൂല്യം പാക്കിസ്ഥാൻ ക്രിക്കറ്റിന് തിരിച്ചടിയാകുന്നു. സൗത്ത് ആഫ്രിക്കയുടെ പാക്കിസ്ഥാൻ പര്യടനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പല ആഫ്രിക്കൻ താരങ്ങളും, പര്യടനം മുഴുപ്പിക്കാൻ സാധ്യത ഇല്ല. മൂന്ന് ഏകദിനങ്ങളും 4 ടി 20 മത്സരങ്ങളുമാണ് ഇരു രാജ്യങ്ങളും തമ്മിൽ നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 2 നു തുടങ്ങുന്ന ആദ്യ ഏകദിനത്തോടെ പര്യടനം തുടങ്ങുകയും ചെയ്യും.

എന്നാൽ ഏപ്രിൽ 4 നു നടക്കുന്ന രണ്ടാം ഏകദിനം കഴിഞ്ഞ ഇന്ത്യയിലേക്ക് വിമാനം കയറാനാണ് ആഫ്രിക്കൻ താരങ്ങളുടെ തീരുമാനം. കാരണം നമ്മുടെ ഐ.പി.ൽ തന്നെ. ഏപ്രിൽ 9 നു തുടങ്ങുന്ന ഇന്ത്യൻ മാമാങ്കത്തിന് തയ്യാറെടുക്കാൻ ടീമുക്കോൾക്കൊപ്പം ചേരാനാണ് അവരുടെ തീരുമാനം. താരങ്ങൾക്കായി ചാർട്ടേർഡ് ഫ്ലൈറ്റ് തന്നെ ഒരുക്കാൻ ബി.സി.സി.ഐ തയ്യാറും എടുക്കുന്നു.

ക്വിന്റൺ ഡി കോക്, ഡേവിഡ് മില്ലർ, നബാട, നോർട്ടെ, ലുങ്കി എൻഡിടി എന്നീ താരങ്ങൾ ആയിരിക്കും പര്യടനം പാതി വഴിയിൽ ഉപേക്ഷിക്കുക.

Leave a comment