ഈ പോരാട്ട വീര്യമാണ് നമ്മളെ ക്രിക്കറ്റ് ആരാധകരാക്കിയത് !!
ക്രിക്കറ്റിന് വേണ്ടി ജന്മം കൊണ്ടവർ എന്നാണ് കറൻ സഹോദരങ്ങളെ കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് വിദഗ്ദർ പലപ്പോഴും പറയാറുള്ളത്. സാം ഇന്നത് ഒരർത്ഥത്തിൽ തെളിയിക്കുകയാണ്.
ഒരിക്കലും വിട്ടുകൊടുക്കാത്ത ആ ശരീര ഭാഷ, മികച്ച ക്രിക്കറ്റ് ബ്രെയിൻ, ബോളുകൊണ്ടും ബാറ്റുകൊണ്ടും എന്നും മുന്നിൽ നിന്ന് നയിക്കാൻ ഇഷ്ടപെടുന്നവൻ,
എല്ലാം പെട്ടെന്ന് പഠിച്ചെടുക്കുന്ന ആ യുവ രക്തം
അവസാനിച്ചെന്ന് കരുതിയ ഒരു റൺ ചെയ്സിനെ ഇന്ന് പുനർജനിപ്പിക്കുകയായിരുന്നു.
തന്റെ ഹിറ്റിങ് മികവുകൾ ആ പയ്യൻ ക്രിക്കറ്റ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ്. അവിടെ തനിക്ക് ടാർഗറ്റ് ചെയ്യേണ്ട ബോളറെ കൃത്യമായി പിക്ക് ചെയ്തു ക്ലീൻ ഹിറ്റിങ്ങിന്റെ ദൃശ്യ വിരുന്നൊരുക്കുകയാണ്, ഫീൽഡിലെ ഗ്യാപ്പുകൾ കൃത്യമായി മനസിലാക്കി ബോളിനെ അതിർത്തി വരമ്പ് കടത്തുകയായിരുന്നു.
തന്നെ കൊണ്ട് സാധിക്കുമെന്ന ആ ആത്മവിശ്വാസമാണ് അയാളെ നയിക്കുന്നത്.
ലക്ഷ്യം ബേദിക്കാൻ സാധിക്കാതെ അവസാന നിമിഷം അയാൾ തിരിഞ്ഞു നടക്കുമ്പോഴും താൻ ആരാണെന്ന് അയാൾ ബോധ്യപെടുത്തുകയാണ്…
ഭാവിയിൽ പല ബൌളിംഗ് ലൈൻ അപ്പിനെയും പിച്ചി ചീന്താനുള്ളവന്റെ തുടക്കമാണിത്…
കാലം എങ്ങനെ ഇദ്ദേഹത്തെ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് കാണാൻ കാത്തിരിക്കാം…
Hold your head high sam
