നെതര്‍ലാണ്ട്സിനെ പരാജയെപ്പെടുത്തി തുര്‍ക്കി
തുർക്കി തങ്ങളുടെ ലോകകപ്പ് യോഗ്യത പ്രചാരണത്തിനു ഒരു മികച്ച തുടക്കം കാഴ്ചവച്ചു. നെതര്‍ലാണ്ട്സിനെ തുര്‍ക്കി പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ്. സ്ട്രൈക്കര്‍ ബുറാക്ക് യില്‍മാസ് നേടിയ ഹാട്രിക്ക് ആണ് കളി നെതര്‍ലാണ്ട്സിനെതിരെ മികച്ച വിജയം നേടാന്‍ തുര്‍ക്കിയെ സഹായിച്ചത്.

15,34,81 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് ബുറാക്ക് യില്‍മാസ് കളം നിറഞ്ഞപ്പോള്‍ 46 ആം മിനുട്ടില്‍ ഗോള്‍ നേടിയ ഹക്കാം തുര്‍ക്കിക്ക് വേണ്ടി സ്കോര്‍ബോര്‍ഡില്‍ നാലാം ഗോള്‍ ചേര്‍ത്തു.മല്‍സരം തീരാന്‍ ഇരിക്കെ കാവി ഗ്ലാസന്,ലൂക്ക് ഡി യോങ് എന്നിവര്‍ നേടിയ ഗോളില്‍ ഒരു നാണംകേട്ട തോല്‍വിയില്‍ നിന്നും നേതാര്‍ലാന്റ്സ് രക്ഷ നേടി.94 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി നേടാതെ മെംഫിസ് ഡീപേ നഷ്ട്ടപ്പെടുത്തിയതും അവര്‍ക്ക് തിരിച്ചടിയായി.