Cricket Cricket-International Top News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോര്‍ഡ്സില്‍ നിന്നും സതാംറ്റനിലേക്ക് മാറ്റിയതായി അറിയിച്ച് ഗാംഗുലി

March 9, 2021

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോര്‍ഡ്സില്‍ നിന്നും സതാംറ്റനിലേക്ക് മാറ്റിയതായി അറിയിച്ച് ഗാംഗുലി

ന്യൂസിലൻഡ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള വേദി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തിങ്കളാഴ്ച സ്ഥിരീകരിച്ചു.ഫൈനൽ ലോർഡ്‌സിൽ നടത്താന്‍ ആയിരുന്നു തീരുമാനം എന്നാല്‍ ആ തീരുമാനം മാറ്റികൊണ്ട് ഇംഗ്ലണ്ടിലെ സതാംറ്റനില്‍ നടത്താന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.ഐസിസിക്കും ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെയും സൌകര്യം കണക്കില്‍ എടുത്താണ് വേദി മാറ്റാന്‍ കാരണം.

ജൂണ്‍ 18 നാണ്  മല്‍സരം  തുടങ്ങുന്നത്.ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ ഇടവേളയിൽ കഴിയുന്ന ബിസിസിഐ പ്രസിഡന്റ്  മത്സരം കാണാൻ യുകെയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ട്,ഓസീസ് ടെസ്ട് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച ഗാംഗുലി മല്‍സരം കാണാന്‍ താന്‍  അവിടെ ഉണ്ടാകുമെന്നും ന്യൂസ്ലാന്‍റിനെ മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം ഇന്ത്യ ടുഡേ ചാനലിനോട് പറഞ്ഞു.

Leave a comment