European Football Foot Ball Top News

യുണൈറ്റഡ് ആഴ്സണല്‍ നേര്‍ക്കുനേര്‍,ഇരുവര്‍ക്കും ജയം അനിവാര്യം

January 30, 2021

യുണൈറ്റഡ് ആഴ്സണല്‍ നേര്‍ക്കുനേര്‍,ഇരുവര്‍ക്കും ജയം അനിവാര്യം

ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് തങ്ങളുടെ  ഹോമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ആഴ്സണല്‍ സ്വാഗതം ചെയ്യുന്നു.നിലവില്‍ ഇരു ടീമുകളും തമ്മില്‍ പണ്ടുണ്ടായിരുന്ന ശത്രുതയുടെ  തീവ്രത ഇപ്പോള്‍ ഇല്ലെങ്കിലും പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും കൂടുതല്‍ ചരിത്രം പറയുന്ന രണ്ട്  ക്ലബുകള്‍ ഏറ്റുമുട്ടുന്നതിനാല്‍ ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

സീസണില്‍ ഇതിന് മുന്നേ ഇരുവരും  ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ആഴ്സണലിന് ആയിരുന്നു.നിലവില്‍ രണ്ടാം സ്ഥാനത്തിരിക്കുന്ന യുണൈറ്റഡിന് ഒന്നാമാതിരിക്കുന്ന  സിറ്റിയെ കടത്തിവെട്ടാന്‍ ഇന്ന് ഒരു ജയം അനിവാര്യമാണ്.ആഴ്സണല്‍ ആണെങ്കില്‍  കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ നിന്നും  തുടര്‍ വിജയങ്ങള്‍ നേടിയതിനാല്‍ പോയിന്‍റ് പട്ടികയില്‍ അവരുടെ സ്ഥാനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.ഏറെ സമ്മര്‍ദത്തില്‍ ആണ് ഇരുടീം മാനേജര്‍മാരും.അതിനാല്‍ ഇരുവരും ലക്ഷ്യം വക്കുന്നത് വിലപ്പെട്ട മൂന്നു പോയിന്റോടെ കളം വിടുക എന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *