“അര്‍നോല്‍ഡിനെ കുറ്റം പറയുന്നവര്‍ എന്നെ ചിരിപ്പിക്കുന്നു ” – ഡയറ്റ്മാർ ഹാമൻ
ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ വിമർശിക്കുന്നത് “പരിഹാസ്യമാണ്” എന്ന് ഡയറ്റ്മാർ ഹാമൻ.22 വയസുകാരൻ എല്ലായ്‌പ്പോഴും ലിവര്‍പൂളിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.വെറും 21 വയസ്സ് ഉളപ്പോള്‍ തന്നെ അലക്സാണ്ടർ-അർനോൾഡ് ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ്, മെർസീസൈഡിൽ പ്രീമിയർ ലീഗ് കിരീടങ്ങൾ എന്നിവയിൽ പ്രധാന പങ്കുവഹിച്ചു.

“നിങ്ങൾ ആഴ്ചതോറും അല്ലെങ്കിൽ ഓരോ മൂന്ന് ദിവസത്തിലും കളിക്കുകയാണെങ്കിൽ, അദ്ദേഹം ഇതുവരെ കാഴ്ചവച്ച പ്രകടനം വളരെ മികച്ചതാണ്.നൂറിലധികം ഗെയിമുകൾ കളിച്ച അദ്ദേഹത്തിന് 22 വയസ്സ് മാത്രമേ ഉള്ളൂ.ഒരു ഫോമൌട്ട് കാലം അദ്ദേഹത്തിന് വരുമെന്ന് എനിക്ക് മുന്നേ അറിയാം ആയിരുന്നു.ഇപ്പോൾ, വലതുവശത്ത് മറ്റ് ഓപ്ഷനുകളൊന്നുമില്ല. അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമാണെന്ന് ഞാൻ കരുതുന്നു എന്നാല്‍ ഇപ്പോഴത്തെ പരിക്ക് ഇതിന് ഒരു തടസം ആയേക്കും.”ഹാമൻ സ്റ്റേഡിയം ആസ്ട്രോയോട് പറഞ്ഞു