European Football Foot Ball Top News

എതിരിലാത്ത രണ്ട് ഗോളിന് വിജയം നേടി ലിവര്‍പ്പൂള്‍

October 28, 2020

എതിരിലാത്ത രണ്ട് ഗോളിന് വിജയം നേടി ലിവര്‍പ്പൂള്‍

ഡച്ച് സൂപ്പര്‍ ലീഗ് ടീമായ മിഡ്ട്ടിലാന്‍റിനെ എതിരിലാത്ത രണ്ടു ഗോളിന് ലിവര്‍പ്പൂള്‍ പരാജയപ്പെടുത്തി.ഡിയഗോ ജോട്ട,മൊഹമദ് സലാ എന്നിവര്‍ ഗോള്‍ നേടിയതോടെ ലീഗില്‍ രണ്ടാം വിജയം സ്വന്തമാക്കിയ അവര്‍ ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.രണ്ടു മല്‍സരങ്ങളിലും തോറ്റ മിഡ്ട്ടിലാന്‍റ് നാലാം സ്ഥാനത്തുമാണ് ഉള്ളത്.

 

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളൊന്നും വന്നില്ല.രണ്ടാം പകുതിയുടെ തുടക്കത്തില്‍  തന്നെ ആദ്യ ഗോള്‍ നേടി മുന്‍ വൂള്‍വ്സ് താരം ലിവര്‍പൂളിന് അവര്‍ കാത്തിരുന്ന ബ്രേക്ക് നല്‍കി.യുവ താരം ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ആണ് ഗോളിന് വഴിയൊരുക്കിയത്.മല്‍സരം തീര്‍നെന്ന് ഇരിക്കെ അവസാന മിനുട്ടില്‍ സലയെ ഫൌല്‍ ചെയ്തതില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി സല രണ്ടാം ഗോള്‍ ലിവര്‍പൂളിന് സമ്മാനിച്ചു.

Leave a comment