European Football Foot Ball Top News

ആദ്യ തോല്‍വി രുചിച്ചു എവര്‍ട്ടന്‍

October 26, 2020

ആദ്യ തോല്‍വി രുചിച്ചു എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂലിനോട് പോലും സമനില നേടിയ എവര്‍ട്ടന്‍ ഇന്നാല്ലതെ മല്‍സരത്തില്‍ സതാംട്ടനെതിരെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.എന്നാല്‍ ഇപ്പോഴും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് എവര്‍ട്ടന്‍ ഉള്ളത്.സൂപ്പര്‍ താരമായ ജയിംസ് റോട്രിഗസ് മല്‍സരത്തിന് ഇറങ്ങിയിരുന്നു.മല്‍സരത്തിന് മുന്നേ അദ്ദേഹം കളിയ്ക്കാന്‍ സാധ്യത ഇല്ല എന്നു കൊച്ചു കാര്‍ലോ അഞ്ചലോട്ടി പറഞ്ഞിരുന്നു.

മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ജയിംസ് വാര്‍ഡ് പ്രൌസ് ആണ്.27 ആം മിനുട്ടില്‍ ഗോള്‍ നേടി അദ്ദേഹം സതാംട്ടനെ ഒരു ഗോള്‍ ലീഡ് നേടി കൊടുത്തു.തൊട്ടടുത്ത നിമിഷങ്ങളില്‍ അക്രമിച്ച് കളിച്ച അവര്‍ 35 ആം മിനുട്ടില്‍ തന്നെ അടുത്ത ഗോള്‍ സതാംട്ടന്‍ നേടി.ചേ ആഡംസ് ആണ് ഇത്തവണ ഗോള്‍ നേടിയത്.സതാംട്ടന്‍ ഇപ്പോള്‍ പോയിന്‍റ് പട്ടിയില്‍ ആറാം സ്ഥാനത്താണ്.

Leave a comment