സഞ്ജുവിന് ഒരു വിമർശനം !!
രാജസ്ഥാൻ റോയൽസിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്നുള്ള പൊള്ളിന് ഉത്തരമായി 55 ശതമാനം ആളുകളും നൽകിയ ഉത്തരം സഞ്ജുവെന്നായിരുന്നു. അയാളിലെ കഴിവിന് കിട്ടിയ വലിയൊരു അംഗീകാരമാണത്. സ്മിത്തും ബട്ട്ലറും നിറഞ്ഞൊരു ടീമിൽ നിന്നാണ് അയാളെ അത്രയും പേർ പിക്ക് ചെയ്തതെന്നത് അതിന്റെ മഹത്വം കൂട്ടുന്നു.
ടോപ് ഓർഡറിലെ ഒരാൾ ഫുൾ ടൈം ക്രീസിൽ നിന്നാൽ മാത്രം വിജയത്തിലേക്കെത്തുന്ന ആ ടീമിന് വേണ്ടി സഞ്ജു കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. തന്റെ ബാറ്റിൽ തട്ടിയാൽ എല്ലാ ബോളുകളും ബൗണ്ടറി കടക്കുന്ന ദിനങ്ങൾ ഒരു ബാറ്റ്സ്മാനും എന്നുമുണ്ടാവില്ല. അങ്ങനെയുള്ള ദിനങ്ങൾ വളരെ അപൂർവമാണ്, തന്റേതല്ലാത്ത ദിനങ്ങളിലും ഒരു മിനിമം കോൺട്രിബൂഷൻ നല്കാൻ അയാൾ ശ്രദ്ധിക്കേണ്ടതുണ്ട്. നേരിടുന്ന ബോളിന്റെ മെറിറ്റ് ശ്രദ്ധിക്കാതെ അടിക്കാൻ ഇറങ്ങുമ്പോൾ അവിടെ തകരുന്നത് ഒരു ടീമിന്റെ തന്നെ പ്രതീക്ഷകളാണ്..
ക്രീസിൽ ഇറങ്ങുമ്പോൾ ആദ്യത്തെ ഒരു 10 ബോൾ എങ്കിലും നിലയുറപ്പിക്കാൻ എടുക്കേണ്ടിയിരിക്കുന്നു. പുൾ ഷോട്ടുകളൊക്കെ സെറ്റ് ആയതിനു മാത്രം ഉപയോഗിക്കുക,സ്ട്രൈക്ക് റോറ്റേറ്റ് ചെയ്തു പിച്ചിനെ മനസിലാക്കുക,… മുന്നിലേക്ക് വരുന്ന ബോളിനെ നോക്കി വലിച്ചങ്ങടിക്കും എന്നുള്ള ആ ഡയലോഗ് ഇനിയും തുടരാൻ ശ്രമിച്ചാൽ ഇന്ത്യൻ ടീം എന്നുള്ളത് ഒരു സ്വപ്നമായി അവശേഷിക്കും. ബോൾട്ടും ബുമ്രയും റബാഡക്കും എതിരെ ആ ശൈലിയുമായി ഇറങ്ങിയാൽ നിങ്ങൾ പെട്ടെന്ന് തന്നെ കൂടാരം കയറും…. കഴിവുകളുണ്ട് ടെക്നിക്കുമുണ്ട് പക്ഷെ ഇന്നിങ്സിലെ ആദ്യ കുറച്ചു ബോൾ ഒന്നു ശ്രദ്ധിക്കൂ, ഫീൽഡേഴ്സിന്റെ പൊസിഷൻ മനസിലാക്കൂ, സെറ്റ് ആയതിനു ശേഷം പുൾ ഷോട്ടുകൾ ലോഞ്ജ് ചെയ്യൂ…
തുടക്കത്തിൽ നിങ്ങൾ നിങ്ങൾക്കായി കുറച്ചു സമയം മാറ്റിവെച്ചാൽ നിങ്ങളെ പിടിച്ചു കെട്ടാൻ ഏതൊരു ബൗളിംഗ് നിരയും കുറച്ചു പാടുപെടും, നേരിട്ട ആദ്യ ബോൾ തന്നെ കൈകരുതുകൊണ്ട് സിക്സർ പായിക്കാൻ പൊള്ളാർഡോ റസ്സലോ അല്ല നിങ്ങൾ. അതൊന്ന് മനസിലാക്കി മുന്നേറിയാൽ നിങ്ങളിലെ ക്ലാസ്സ് ബാറ്റ്സ്മാൻ കൊടുമുടികൾ കീഴടക്കുമെന്നുറപ്പുണ്ട്..