ട്രാൻസ്ഫർ ന്യൂസ് :അത്ലറ്റികോയെ ഞെട്ടിച്ചു ആർസനലിന്റെ പാർട്ടി !
യൂറോപ്യൻ ട്രാൻസ്ഫർ ഡെഡ്ലൈൻ ദിനത്തിൽ ഒടുവിൽ ആർസെനൽ ക്യാമ്പിൽ ക്ലൈമാക്സ് ട്വിസ്റ്റ്. ട്രാൻസ്ഫർ എക്സ്പെർട്ടുകൾ ഏറെക്കുറെ മുഴുവനായും നടക്കില്ല എന്നുറപ്പിച്ച അത്ലറ്റികോ മാഡ്രിഡ് താരം തോമസ് പാർട്ടിയുടെ ട്രാൻസ്ഫർ, സമയമവസാനിക്കാൻ വെറും 28മിനിറ്റ് ബാക്കി നിൽക്കേ അട്ടിമറിയെന്നോണം പൂർത്തിയാക്കി ആർസെനാൽ സ്വന്തമാക്കി. 45മില്യൺ പൗണ്ടിനാണ് കരാർ.
കഴിഞ്ഞ സീസൺ മുതൽ ആര്സെനലിന്റെ ടാർഗറ്റ് ആയിരുന്നു അത്ലറ്റികോയുടെ ഡിഫെൻസിവ് മിഡ്ഫീൽഡറായ തോമസ് പാർട്ടി. എന്നാൽ താരത്തിന്റെ റിലീസ് ക്ലാസായ 45മില്യൺ എന്നത് ആർസെനലിനു ബാലികേറാമലയായി തുടരുകയായിരുന്നു. ഒപ്പം ഒരിഞ്ചു പോലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത അത്ലറ്റികോയുടെ നിലപാടും. ഈ ട്രാൻസ്ഫെറിൽ ഗെണ്ടുസീ, ലകാസെറ്റ്, ടൊറേറ എന്നിങ്ങനെ പല താരങ്ങളും പിന്നേം ട്രാൻസ്ഫർ ഫീയും എന്ന ഓഫർ ആര്സെനലിന്റെ ഭാഗത്തു നിന്നു ഉണ്ടായെങ്കിലും അത്ലറ്റികോ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായില്ല. ലിയോണിന്റെ ഹോഉസാം ആവാറിനെ സ്വന്തവുമാക്കാനുള്ള ആർസെനാൽ ശ്രമങ്ങൾ ട്രാൻസ്ഫർ അവസാനിക്കാൻ ഒരു ദിവസം ബാക്കിയുള്ളപ്പോൾ തകർന്നതോടെ, ആർസെനൽ മിഡ്ഫീൽഡിൽ പാർട്ടിയുമില്ല ആവറുമില്ല എന്ന് ഗണ്ണേഴ്‌സ് ആരാധകർ പോലും ഉറപ്പിച്ചതായിരുന്നു. എന്നാൽ നാടകീയ സംഭവങ്ങൾക്കായിരുന്നു ഇന്നലെ സാക്ഷ്യം വഹിച്ചത്. നിയമപരമായ പാർട്ടിയുടെ റിലീസ് ക്ലാസ് ട്രിഗർ ചെയ്യാൻ തയ്യാറാണെന്ന് സ്പാനിഷ് ലാ ലീഗയോട് ആർസെനാൽ അത്‍ലറ്റികോയെ അറിയിക്കാതെ നേരിട്ട് ബന്ധപ്പെടുന്നു. ലാ ലീഗയുടെ അനുവാദം ലഭിച്ചതോടെ മുന്നേ തന്നെ താരവുമായി വ്യക്‌തിഗത കരാറിൽ എത്തിയതിനാൽ വേഗം തന്നെ ആദ്യ ഘട്ട മെഡിക്കൽ മാഡ്രിഡിലും പിന്നീട് ലണ്ടനിലും നടത്തി. ട്രാൻസ്ഫർ അവസാനിക്കുന്ന 11മണിക്ക് കൃത്യം 28മിനിറ്റ് മുൻപ് ട്രാൻസ്ഫർ ഫീ അടച്ചു മധ്യനിരയിലെ സൂപ്പർ താരത്തെ റാഞ്ചി ആർസെനൽ അത്ലറ്റികോയെ ഞെട്ടിച്ചു.