ട്രാൻസ്ഫർ ന്യൂസ് : ഗെണ്ടുസീ ഹെർത്ത ബെർലിനിലേക്ക് !
യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ദിവസമായ ഇന്ന് ആർസെനാൽ യുവ താരം മാറ്റിയോ ഗെണ്ടുസീ ജർമൻ ക്ലബ്ബായ ഹെർത്ത ബെർലിനിൽ ജോയിൻ ചെയ്തു. ഒരുവർഷത്തെ ലോണിലാണ് കരാർ. ട്രാൻസ്ഫർ ഫീ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
മികച്ച ടാലന്റ് ഉള്ള ഈ മുൻ ലോറിയെന്റെ താരം 2018ലാണ് ആര്സെനാലാലിലെത്തുന്നത്. അച്ചടക്കരഹിത പെരുമാറ്റത്തിന്റെ പേരിൽ ആർസെനാൽ കോച്ച് മിക്കേൽ അർട്ടേറ്റയുടെ കീഴിൽ ഫസ്റ്റ് ഇലവനിൽ ഈ സീസണിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്ന 20കാരനായ ഗണ്ടുസിയെ ഈ ട്രാൻസ്ഫർ സീസണിൽ പല മുൻ നിര ക്ലബ്ബുകൾക്ക് ഓഫർ ചെയ്തിരുന്നെങ്കിലും പെർമനന്റ് ഡീലിനായി ആരും മുന്നിട്ടു വന്നിരുന്നില്ല. ജർമൻ ക്ലബിലേക്കുള്ള ഈ ലോൺ താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.