European Football Foot Ball Top News

അവസാന മിനുട്ടില്‍ ഗോള്‍ നേടി ലീഡ്സ് യുണൈറ്റഡ്

September 28, 2020

അവസാന മിനുട്ടില്‍ ഗോള്‍ നേടി ലീഡ്സ് യുണൈറ്റഡ്

ഈ സീസണിലെ ആദ്യ വിജയത്തിനായി ഇപ്പോഴും കാത്തിരിക്കുന്ന  ഷെഫീൽഡ് യുണൈറ്റഡിനെതിരെ പാട്രിക് ബാംഫോർഡിന്റെ ഹെഡര്‍  ലീഡ്സ് യുണൈറ്റഡിന് കടുത്ത പോരാട്ടത്തിന്‍റെ അവസാനം വിലക്കൂടിയ മൂന്ന് പോയിന്റുകള്‍  നേടിക്കൊടുത്തു.രണ്ട് ഗോൾകീപ്പർമാരും മികവ് പുലർത്തിയ മല്‍സരം ആയിരുന്നു ഇത്.

26 വർഷത്തിനിടെ രണ്ട് യോർക്ക്ഷയർ ടീമുകൾ തമ്മിലുള്ള ആദ്യത്തെ പ്രീമിയർ ലീഗ് ഡെർബി ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു.രണ്ട് മിനിറ്റ് ശേഷിക്കേ ജാക്ക് ഹാരിസണിന്റെ ക്രോസിന് തല വച്ച് പാട്രിക് ബാംഫോര്‍ഡ് ലീഗിലെ തന്‍റെ മൂന്നാമത്തെ ഗോള്‍ നേടിയതോടെ വിജയം കീശയില്‍ ആക്കി ലീഡ്സ് കടന്നു.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ഏഴ് ഗോളുകള്‍ നേടിയ ലീഡ്സ് പ്രതിരോധ നിരക്ക് ഇന്നതെ ക്ലീന്‍ ചീട്ട് ആശ്വാസം നല്‍കും.

Leave a comment