മുഹമ്മദ് നാബി – നോക്കികാണേണ്ട ഓൾ റൗണ്ടർ !!
പലപ്പോഴും മൊഹമ്മദ് നബി എന്ന ഓൾ റൗണ്ടർ വളരെ അണ്ടർ റേറ്റഡ് ആയി തോന്നിയിട്ടുണ്ട്, ഏതൊരു ഫ്രാൻഞ്ചൈസി ലീഗിലും സുപരിചിതമായ മുഖമായിരുന്നിട്ടും വേണ്ടത്ര പരിഗണന അയാൾക്ക് ലഭിക്കുന്നില്ല, ഹൈദരാബാദിന് അവരുടെ പ്ലെയിങ് ഇലെവനിൽ സ്ഥിരമായി ഉൾപെടുത്താൻ സാധിച്ചാൽ അതവരെ മുന്നോട്ടല്ലാതെ പിന്നോട്ട് നയിക്കില്ല എന്നതിന് അദ്ദേഹത്തിന്റെ ട്വന്റി ട്വന്റി റെക്കോർഡുകൾ ഉദാഹരണമാണ്…
മെൽബൺ റെനഗഡ്സ് പോലുള്ള ടീമുകൾക്ക് വേണ്ടി ബിഗ് ബാഷ് ലീഗിലെ വലിയ ഗ്രൗണ്ടുകൾ ക്ലിയർ ചെയ്തും, ഇക്കണോമിക്കൽ ആയിട്ടുള്ള സ്പെല്ലുകൾ എറിയുന്നതും,പലവട്ടം ക്രിക്കറ്റ് ലോകം വീക്ഷിച്ചിട്ടുള്ളതാണ്… കഴിഞ്ഞ സി പി എൽ ലും ഒരു മത്സരത്തിൽ അഞ്ചു വിക്കെറ്റ് സ്വന്തമാക്കിയ പ്രകടനം ഓർമ്മയിലുണ്ട്, ഹൈദരാബാദിന് വേണ്ടി കിട്ടിയ അവസരങ്ങളിലൊക്കെ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നബിയെ പോലുള്ള താരങ്ങളെ കൂടുതൽ വിശ്വസിച്ചാൽ അവർക്ക് ടൂർണമെന്റിൽ ഒരുപാട് മുന്നേറാൻ സാധിച്ചേക്കാം,.. കൂറ്റൻ അടികൾക്കും,പവർപ്ലയിലും കളിയുടെ ഏത് സാഹചര്യത്തിലും ബോൾ ചെയ്യാനുള്ള ആ കഴിവും വിനിയോഗിക്കാതെ പോവുന്നത് ബുദ്ധി ശൂന്യതയാണ്..
യു എ ഈ പിച്ചുകളിലുള്ള ആ അനുഭവ സമ്പത്തും, ആ സമ്മർദത്തിൽ അടിപതറാത്ത മുഖവും കളിക്കളത്തിൽ വരുന്ന മത്സരങ്ങളിൽ കാണാമെന്നു പ്രതീക്ഷിക്കാം..
സൊഹൈൽ തൻവീറിന് ശേഷം അഞ്ചു വ്യത്യസ്തമായ ഫ്രാഞ്ചയിസികൾക്ക് വേണ്ടി 4wk hauls സ്വന്തമാക്കിയ ഏക താരവും അയാളാണെന്നത് എടുത്തു പറയേണ്ട ഒരു സ്റ്റാറ്റ് ആണെന്നിരിക്കെ അയാളെ കുറച്ചു കൂടി വിശ്വസിക്കുന്നതിൽ തെറ്റില്ല…