മിക്കി ഇനി റോമ താരം!
ഗണ്ണേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചു അർമേനിയൻ താരം ഹെൻറിക് മിക്കിത്രയൻ ഇറ്റാലിയൻ ക്ലബായ റോമയിൽ ചേർന്നു. 2019-20സീസണിൽ റോമയിൽ ലോണിൽ കളിച്ച മിക്കിയുടെ ട്രാൻസ്ഫർ പെർമനന്റ് ആകുവാൻ സീസൺ അവസാനിച്ച മുതൽ ഇരുടീമുകളും ശ്രമത്തിലായിരുന്നു. 2021വരെ ആര്സെനാലുമായി കരാറിലുള്ള താരത്തെ പരസ്പര ധാരണയിലാണ് കോൺട്രാക്ട് ടെർമിനേറ്റ് ചെയ്ത് ഫ്രീ ട്രാൻസ്ഫെറിൽ റോമയിൽ ചേരാൻ ആർസെനാൽ അനുവദിച്ചത്. 180000പൗണ്ട് പ്രതിവാര വേതനമുള്ള, ക്ലബ്ബിലെ ഏറ്റവും പ്രതിഫലം വാങ്ങുന്നതിൽ ഓസിലിനും ആബക്കും പിന്നിലുള്ള 31കാരനായ മിക്കി പോകുന്നതോടെ ആർസെനലിനു ഏകദേശം 9മില്യൺ പൗണ്ട് പ്രതിവർഷം മിച്ചം പിടിക്കുന്നതോടൊപ്പം പുതിയ താരങ്ങളെ ട്രാൻസ്ഫർ മാർക്കറ്റിൽ കൊണ്ട് വരാനും സഹായകമാകും.