ആർസെനാൽ തലപ്പത്തു വൻ അഴിച്ചുപണി : സാൻലൈഹി പുറത്ത്
സമ്മർ ട്രാൻസ്ഫർ ചൂടുപിടിക്കുന്നതിനിടെ ആർസെനൽ ക്ലബ് തലപ്പത്തു വൻ അഴിച്ചുപണി. ക്ലബ്ബിന്റെ 2 ഫുട്ബോൾ തലവന്മാരിലൊരാളായ റൗൾ സാൻലൈഹി ക്ലബ് വിടുന്നതായുള്ള വാർത്ത അല്പം മുൻപ് ആർസെനാൽ ഔദ്യോഗികമായി പുറത്തു വിട്ടു. 2017ഇൽ ബാഴ്‌സലോണയിൽ നിന്നുമെത്തിയ സാൻലൈഹി, കഴിഞ്ഞ ദിവസം സൈൻ ചെയ്ത ചെൽസി താരം വില്ലിയൻ ഉൾപ്പടെ പോയ 2 സീസണുകളിൽ ആര്സെണലിന്റെ ട്രാൻസ്ഫർ പോളിസിയുടെ അമരക്കാരനായിരുന്നു. പുറത്തേക്ക് പോകാനുള്ള കാരണം വ്യക്‌തമല്ലെങ്കിലും, പോയ വർഷത്തെ ക്ലബ് റെക്കോർഡ് 72മില്യൺ ട്രാൻസ്ഫെരായ നിക്കൊളാസ് പെപെയുടെ കരാർ സംബന്ധിച്ച ആഭ്യന്തര അന്വേഷണം ക്ലബ് നടത്തുന്നു എന്ന വാർത്ത പുറത്ത് വന്ന അടുത്ത ദിവസമാണ് സൻലേഹി ക്ലബ് വിടുന്നതെന്നത് ദുരൂഹതയുയർത്തുന്നുണ്ട്. സാൻലേഹി പോകുന്നതോടെ ക്ലബ്ബിന്റെ ഫുട്ബാൾ തലവനായി ഇന്ത്യൻ വംശംശജനായ വിനയ് വെങ്കിടേശം തുടരും.
സാൻലേഹിയുടെ പുറത്താകൽ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നുയരുന്നത്. ട്രാൻസ്ഫർ പോളിസിയിൽ സ്‌കൗട്ടിങ് രീതികളെക്കാൾ കിം ജോറബിച്ചിയാണെപ്പോലുള്ള സൂപ്പർ ഏജന്റുമാരെ കൂടുതലായി ആശ്രയിക്കുന്ന സാൻലേഹിയുടെ ശീലത്തോട് ക്ലബ്ബിന്റെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. എന്നാൽ പുതിയ ഹെഡ് കോച്ചു ആർട്ടെറ്റയുടെ കീഴിൽ ഏറ്റവും നിർണായകമായ ട്രാൻസ്ഫർ മാർക്കറ്റിന്റെ ആരംഭത്തിൽ തന്നെ പരിമിതമായ ബഡ്ജറ്റിലും തന്റെ ശ്രമത്തിലൂടെ പെപെ, വില്ലിയൻ, സെബാലോസ്, ടിർണി എന്നിവരെ ടീമിലെത്തിച്ച സാൻലേഹിയുടെ മടക്കം ആര്സെണലിന്റെ ഈ സീസണിലെ ട്രാൻസ്ഫർ നീക്കങ്ങൾ അവതാളത്തിലാക്കുമോ എന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം ആരാധകർ..