വില്ലിയൻ ഇനി ആർസെനൽ താരം!
ഒരാഴ്ചയോളമായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിട. ചെൽസി താരം വില്യൻ ഇനി എതിരാളികളായ ആര്സെനലിന്റെ ജേഴ്സിയിൽ. 7വർഷം നീണ്ട ചെൽസി കരിയെറിനൊടുവിൽ, ഈ സീസണിൽ കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായ ബ്രസീലിയൻ താരം 3 വർഷത്തെ കരാറിലാണ് ആര്സെണലിൽ ധാരണയിൽ എത്തിയത്. സമ്മർ ട്രാൻസ്ഫെറിലെ ആര്സെനലിന്റെ ആദ്യ സൈനിങ്ങാണ് വിങ്ങറായ വില്ലിയൻ. താരത്തിന്റെ സൈനിങ് അല്പം മുൻപ് ആർസെനാൽ ഔദ്യോഗികമായി പുറത്തുവിട്ടു. ഏകദേശം 100000പൗണ്ട് പ്രതിവാര പ്രതിഫലത്തിലാണ് കരാറെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ്, FA കപ്പ്, യൂറോപ്പ ലീഗ് എന്നിവ ചെൽസി ജേഴ്സിയിൽ വിജയിച്ചു കഴിവ് തെളിയിച്ച 32കാരനായ വില്ലിയന്റെ വരവ്, യുവ പ്രതിഭകളാൽ നിറഞ്ഞ ആർസെനൽ അറ്റാക്കിനു മൂർച്ചയും പരിചയസമ്പത്തും നൽകാൻ സഹായിക്കും എന്നാണ് കരുതുന്നത്