ട്രാൻസ്ഫർ ന്യൂസ് : കരാർ പുതുക്കി ലെപ്‌സിഗ് താരം, ആർസെനലിനു തിരിച്ചടി
ആര്സെണലിന്റെ സമ്മർ ട്രാൻസ്ഫെറിനു കനത്ത തിരിച്ചടിയായി ട്രാൻസ്ഫർ ടാർഗെറ്റായ RB ലെപ്‌സിഗ് ഡിഫൻഡർ ഡയോട്ട് ഉപ്പമാക്കാനോ തന്റെ ക്ലബ്ബുമായുള്ള കരാർ പുതുക്കി. 2021ഇൽ ലിപ്സിഗുമായുള്ള കരാർ അവസാനിക്കാനിരിക്കെ 2023വരെയാണ് 21കാരനായ ഉപമാക്കാനോ പുതിയ കരാർ ഒപ്പുവച്ചത്. തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ലെപ്‌സിഗ് തന്നെയാണ് വാർത്തകഴിഞ്ഞ ദിവസം പുറത്ത് വിട്ടത.് ഇതോടെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേ താരത്തെ ലിപ്‌സിഗിൽ നിന്നും റാഞ്ചി ആര്സെനലിലേക്കെത്തിച്ചു പ്രതിരോധത്തിൽ കരുത്തു കൂട്ടാനുള്ള ആർസെനാൽ ക്ലബ് മാനേജ്മെന്റിന്റെ ശ്രമങ്ങൾക്ക് വിരാമമായി. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലും ഉപമിക്കാനോയെ എമിരേറ്റ്സിൽ എത്തിക്കാൻ ഒരു ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ പുതിയ ഡിഫെൻസിവ് ഓപ്ഷൻ തേടാൻ ആർട്ടെറ്റയുടെ ആർസെനാൽ നിർബന്ധിതമാകും. ഏകദേശം 50മില്യൺ പൗണ്ട് വിലമതിക്കുന്ന ഫ്രഞ്ച് അണ്ടർ -21താരമായ ഉപമാക്കാനോ, ബുണ്ടസ്‌ലീഗയിൽ കഴിവ് തെളിയിച്ച, ഭാവിയിലെ വാഗ്ദാനമായാണ് കരുതപ്പെടുന്നത്.