Cricket Cricket-International Top News

മൂന്നാം ടെസ്റ്റ് : ഇംഗ്ലണ്ട് ശക്തമായ നിലയിൽ

July 25, 2020

മൂന്നാം ടെസ്റ്റ് : ഇംഗ്ലണ്ട് ശക്തമായ നിലയിൽ

ഓൾഡ് ട്രാഫൊർഡിൽ നടക്കുന്ന റിച്ചാർഡ്‌സ് ബോതം സീരീസിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിവസത്തിലേക്ക് കടന്ന ടെസ്റ്റിൽ ഇംഗ്ലണ്ട് 369 റൺസിന്‌ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഇപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്.

രണ്ടാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ട് 258/ 4 എന്ന നിലയിലായിരുന്നു. തുടക്കത്തിൽ തന്നെ ഇന്നലത്തെ ഹീറോ ആയ പോപ്പിനെ ഇംഗ്ലണ്ടിന് നഷ്ടമായി. പക്ഷെ ബട്ലറിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ബാറ്റിംഗ് സുഖമമായി മുന്നോട്ട് പോയി. അവസാന ഘട്ടത്തിൽ ബ്രോഡിന്റെ വെടിക്കെട്ടിനും ഓൾഡ് ട്രാഫൊർഡ് സാക്ഷിയായി.വെറും 45 ബോളിൽ 62 റൺസ് ആണ് ഇംഗ്ലീഷ് പേസ് ബൗളർ അടിച്ചു കൂട്ടിയത്[3rd ever fastest 50 by an Englishmen in Test Cricket]. വിന്ഡീസിനായി റോച് 4 വിക്കറ്റ് എടുത്ത് ബൗളിങ്ങിൽ മികച്ചു നിന്നു. കേമാർ റോച് തന്റെ കരിയറിലെ 200 ആം വിക്കറ്റും തികച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കാണാൻ സാധിക്കുന്നത്. ഇത് വരെ ഓപ്പണർമാരായ ബ്രാത്വയ്റ്റ്, ക്യാമ്പ്ബെൽ എന്നിവരെയും ഹോപ്പിനെയും 55 റണ്സിനിടയിൽ അവർക്ക് നഷ്ടപ്പെട്ടു. ആൻഡേഴ്സൺ,ബ്രോഡ്, അർച്ചർ എന്നിവർ ഓരോ വിക്കറ്റ് നേടി.

Leave a comment