എങ്ങനെയാണ് ഇയാളെ ഒഴിവാക്കാൻ അവർക്ക് തോന്നുന്നത് !!
നൂറു ടെസ്റ്റ് മാച്ചുകൾക്ക് മുകളിൽ കളിക്കളത്തിൽ ഇറങ്ങിയിട്ടും ഇന്നും ആദ്യ ടെസ്റ്റ് മാച്ചിന്റെ ആവേശമാണ് അയാളിൽ. കോവിഡ് എന്ന മഹാമാരി ലോകം കീഴടുക്കുന്നതിന് മുന്നേ ഇംഗ്ലീഷ് പട സൗത്ത് ആഫ്രിക്കയിൽ ഇറങ്ങിയപ്പോൾ അവർക്ക് വേണ്ടി കൂടുതൽ വിക്കറ്റുകൾ എറിഞ്ഞിട്ടത് ഇയാളായിരുന്നു. ഇംഗ്ലീഷ് സാഹചര്യത്തിൽ ആന്ഡേഴ്സനൊപ്പം ഇയാളെ കാണുന്നത് തന്നെ എതിരാളികളെ മാനസികമായി തകർക്കുമ്പോൾ വേഗതക്ക് വേണ്ടി മറ്റുള്ള ബോളേസിന് പിറകെ സഞ്ചരിക്കുന്ന ഇംഗ്ലീഷ് നായകർ ഓർക്കേണ്ടിയിരിക്കുന്നു, ആ മൂടി കെട്ടിയ അന്തരീക്ഷം ഇയാളെക്കാൾ മികച്ച രീതിയിൽ ഉപയോഗിച്ചത് ആൻഡേഴ്സൺ മാത്രമാണെന്നുള്ള വസ്തുത… വിൻഡീസിന്റെ ആദ്യ ഇന്നിങ്സിൽ ചായക്ക് ശേഷം 14 ബോളുകളിൽ ഒരു റൺ മാത്രം വിട്ടുനൽകി 3 വിക്കെറ്റ് സ്വന്തമാക്കി അയാൾ അയാളെ തന്നെ ബോധ്യപെടുത്തിയിരുന്നു തന്നിലെ താളം തെറ്റിക്കാൻ ഒരു വിശ്രമത്തിനും സാധിക്കില്ലെന്ന വസ്തുത….






































