Cricket Cricket-International Top News

ജാവേദ് മിയാൻദാദ് – രണ്ടു പതിറ്റാണ്ടോളം പാക് ബാറ്റിങ്ങിന്റെ മുഖമുദ്ര

June 12, 2020

ജാവേദ് മിയാൻദാദ് – രണ്ടു പതിറ്റാണ്ടോളം പാക് ബാറ്റിങ്ങിന്റെ മുഖമുദ്ര

പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിനെയും അവരുടെ ക്രിക്കറ്റ്‌ ചരിത്രത്തെയും കുറിച്ചു ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് കടന്നു വരുന്ന നാമങ്ങളിൽ ഒന്ന് തെന്നെയാണ് സ്ട്രീറ്റ് സ്മാർട്ട്‌ ക്രിക്കറ്ററായ മിയാൻദാദിന്റേത്. ഏതൊരു സാഹചര്യത്തിലും റൻസുകൾ കണ്ടെത്താനുള്ള അയാളുടെ മികവും, വിക്കറ്റിനിടയിലെ ആ ഓട്ടവും ആ നാളുകളിലെ മികച്ച ക്രിക്കറ്റ്‌ കാഴ്ചകളിൽ ഒന്നായിരുന്നു. തനിക്കൊപ്പം സ്വന്തം ടീമിന്റെയും കളി നിലവാരം ഉയർത്തുന്ന അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു അയാൾ, ബാറ്റിംഗ് പാർട്ണർ ആയി തനിക്കൊപ്പം ചേരുന്ന ഓരോ മുഖങ്ങളെയും അയാൾ പ്രചോദിപ്പിക്കുമായിരുന്നു. അയാളുമായി ബാറ്റിംഗ് കൂട്ടുകളിൽ ഏർപ്പെട്ട ഓരോ മുഖവും അയാളിലെ ക്രിക്കറ്റിങ് ബ്രയിനിനെ പ്രകീർത്തിച്ചിരുന്നു..

രണ്ട് പതിറ്റാണ്ടോളം ക്രിക്കറ്റ്‌ ഗ്രൗണ്ടുകളിൽ നിറഞ്ഞു നിന്ന ജാവേദ് മിയാൻദാദെന്ന ഇതിഹാസത്തിന് നേരുന്നു…

#ഹൃദയം_നിറഞ്ഞ_ജന്മദിനാശംസകൾ….

Leave a comment