Editorial Foot Ball Top News

ചെൽസിയെ ഭയക്കാൻ സമയം ആയിരിക്കുന്നു !!

June 6, 2020

ചെൽസിയെ ഭയക്കാൻ സമയം ആയിരിക്കുന്നു !!

ഉർവശി ശാപം അനുഗ്രമാകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ട്രാൻസ്ഫർ ജാലകത്തിലെ ചെൽസി. കൊറോണ പ്രതിസന്ധി പല മികച്ച ക്ലബ്ബുകളെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആക്കിയെങ്കിലും, ചെൽസിയെ കഴിഞ്ഞ സീസണിൽ കിട്ടിയ വിലക്ക്കാരണം ആക്കിയില്ല. ആ പൈസ മുഴുവൻ 2020 – 21 സീസൺ ഗംഭീരമാക്കാൻ ലംപാടിനെ സഹായിക്കുന്നു.

ടിമോ വെർണറെ 60 മില്യൺ പൗണ്ട് നൽകി ടീമിൽ എത്തിച്ച ലാംപാട്, ലെസ്റ്ററിന്റെ ബെൻ ചിൽവെല്ലിനായി 54 മില്യൺ പൗണ്ടുമായി രംഗത്തുണ്ട്. അത് നടന്നില്ലെങ്കിൽ അയാക്സിന്റെ അര്ജന്റീന ലെഫ്റ്റ് ബാക്കായ ടാഗ്ലൈയഫിക്കോയെ ഒരു കരുതലിനായി കണ്ടു വെച്ചിട്ടും ഉണ്ട്. നേരത്തെ അയാക്സിൽ നിന്ന് ഹക്കിം സിയാച്ചിന്റെ സേവനം ലാംപാട് നേരത്തെ ഉറപ്പാക്കിയിരുന്നു.ഒരു ലോകത്തര സെൻട്രൽ ഡിഫൻഡർ കൂടി വന്നാൽ സിറ്റിയും ലിവർപൂളും വിയർക്കും. അതിനുള്ള പണം ചെൽസിക്ക് കാണും എന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

വെർണർ മുന്നിൽ നിന്ന് നയിക്കുന്ന, പുലിസിച്ചും സിയാച്ചും വിങ്ങുകളിൽ സപ്പോർട്ട് നൽകുന്ന ആക്രമണ നിര ആരെയും ഭയപ്പെടുത്തും. ടാമി എബ്രഹാം എന്ന പ്രൂവൺ സ്‌ട്രൈക്കർ ബെഞ്ചിൽ ഇരിക്കുന്നത്, അവശ്യ ഘട്ടത്തിൽ 4 -4 -2 എന്ന ഫോർമേഷനിലേക്ക് മാറാനും ലംപാടിനെ സഹായിക്കും. മേസൺ മൌണ്ട് ലംപാടിന്റെ പിൻഗാമി എന്ന് ഇപ്പളെ പേര് കേട്ട് കഴിഞ്ഞിരിക്കുന്നു. ഹോൾഡിങ് മിഡ്‌ഫീൽഡറായോ ബോക്സ് ടു ബോക്സ് മിഡ്‌ഫീൽഡറായോ കളിക്കാൻ പറ്റുന്ന മൂന്ന് കളിക്കാർ ഇപ്പളെ അവർക്കുണ്ട് – കാണ്ടേ, ജോർജിഞ്ഞോ, കൊവാച്ചിക്. കെപ ഒരു ലോകോത്തര കീപ്പർ തന്നെ ആണ്.

ആശങ്കക്ക് വകയുള്ളത് പ്രതിരോധമാണ്. റുഡിഗെർ ഒരു ലോകോത്തര ഡിഫൻഡർ അല്ല. ചിൽവെൽ വന്നാൽ ഇടത് വിങ് ശക്തമാകും. അസിപ്ലിക്കേറ്റ വിശ്വസ്തൻ തന്നെ. റീസ് ജെയിംസ് പ്രതീക്ക്ഷ നൽകുന്ന താരവും. ഒരു ലോകോത്തര സെൻട്രൽ ഡിഫൻഡർ കൂടി വന്നാൽ ചെൽസി സുശക്തം. ബോൺമൗത്തിന്റെ നേഥൻ അക്കെയുടെ പേര് ചെല്സിയുമായി ചേർത്ത് കേൾക്കുന്നുണ്ട്.

 

Leave a comment