ഡേവിഡ് ഗവർ – പ്രതാപിയായ ഇംഗ്ലീഷ് ഇടം കയ്യൻ ബാറ്റ്സ്മാൻ !!
റിച്ചാര്‍ഡ്സിന്‍െറ 189 നും കപിലിന്‍െറ 175 നുമൊപ്പം 80 കളെ മനോഹരമാക്കിയൊരിന്നിങ്സുണ്ട്….. സുന്ദരതയുടെ കാര്യത്തില്‍ അവര്‍ പോലും ഗവറിന് രണ്ടടി പിന്നില്‍ നില്‍ക്കും… ക്രിക്കറ്റ് സൗന്ദര്യത്തിന്‍െറ എക്കാലത്തെയും പതാക വാഹകന്‍ സഹീര്‍ അബാസാണോ ഗവറാണോ എന്നൊരു ചോദ്യമുയരാറുണ്ട്… ഒരു പക്ഷേ അധികം പേര്‍ തിരഞ്ഞെടുക്കുക സഹീര്‍ അബാസിനെയായിരിക്കും… എങ്കിലും ഗവര്‍ അയാളെകാള്‍ ഒട്ടും തന്നെ പുറകിലല്ല….ഒരു ചിത്രകാരന്‍െറ സമ്പന്നമായ ക്യാന്‍വാസായിരുന്നു ഗവറിന് ക്രിക്കറ്റ് മൈതാനം… അതി സുന്ദരമായ പെയിന്‍െറിങ്ങുകള്‍ അയാളതില്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു… 1983 ല്‍ ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായ ബ്രിസ്ബെയിനിലെ ഗാബയില്‍ ഹാഡ്ലിയടക്കമുള്ള ബൗളര്‍മാരെ നേരിട്ട് 118 ബോളില്‍ നേടിയ 158 അയാളുടെ ഏകദിന കരിയറിന്‍െറ എക്കാലത്തെയും മനോഹരിതയായി അടയാള പെടുത്തേണ്ടി വരും…
ഗവര്‍ അന്ന് 158 എടുത്തപ്പോള്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും കൂടിയെടുത്തത് 90 മാത്രമാണെന്നോര്‍ക്കുമ്പോളാണ് ആ ഇന്നിങ്സിന്‍െറ മഹത്വം പൂര്‍ത്തിയാകുന്നത്…267 റണ്‍സെന്നത് അന്നത്തെ ബാലികേറാമലയായിരുന്നു… അത് കൊണ്ട് തന്നെ ന്യൂസിലാണ്ടിന് അത് പ്രതിരാേധിക്കാനുമായില്ല…54 റണ്‍സിനാണ് അന്ന് ഇംഗളണ്ട് ജയിച്ചത്… അതിന്‍െറ പൂര്‍ണ്ണ ക്രഡിറ്റും ഗവറിന് തന്നെയായിരുന്നു…