വോ സഹോദരന്മാർക്ക് നേരുന്നു ജന്മദിനാശംസകൾ….
ക്രിക്കറ്റ് ഫീൽഡിലെ ഇരട്ടകൾ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന മുഖങ്ങളാണിത്. കളി കാണാൻ ആരംഭിച്ച നാളിൽ സച്ചിനോടൊപ്പം പറഞ്ഞു കേട്ട നാമമായിരുന്നു മാർക്ക് വോയുടേത്. കളി സൗന്ദര്യത്തിൽ പകരം വെക്കാനില്ലാത്ത അലസഭംഗിക്കുടമ…സ്ലിപ്പിലെ അതിശയിപ്പിക്കുന്ന മെയ്വഴക്കത്താൽ അയാൾ പിടികൂടിയ ബോളുകൾ എന്നെ ഒരുപാട് അത്ഭുതപെടുത്തിയിരുന്നു …..
മറുവശത്തു മനഃശക്തിയുടെ പിൻബലത്തിൽ കെട്ടിപ്പടുത്ത കരിയറായിരുന്നു സ്റ്റീവോയുടേത്, നിർണായക സമയങ്ങളിൽ നായകനായും ബാറ്സ്മാനായും ഉദിച്ചുയരുന്ന അപൂർവം താരങ്ങളിലൊരാൾ. ആ ടീമിന്റെ സുവർണ കാലം തുടങ്ങി വച്ച നായകൻ….