ഓസ്ട്രേലിയയുടെ അന്തസ്സും അഭിമാനവും വീണ്ടെടുത്ത സ്റ്റീവ് സ്മിത്തിന് ജന്മദിനാശംസകൾ
മാർക്ക് വോയുടേയോ, മാർട്ടിന്റെയോ ബാറ്റിംഗ് മനോഹാരിത അയാളിൽ ഞാൻ ആസ്വദിച്ചിരുന്നില്ല, ആ ശൈലിയും ആ ബാറ്റിൽ നിന്നുൽഭവിക്കുന്ന റൻസുകളും എന്നെ ഒരിക്കലും ഹരം കൊള്ളിച്ചിട്ടില്ല, ആ ബാറ്റിംഗ് ടെക്നിക്ക് പോലും അയാളെ സംശയത്തിലാഴ്ത്താൻ എന്നെ പ്രചോദിപ്പിച്ചിരുന്നു,…..പക്ഷെ അയാളിൽ വലിയൊരു ഹൃദയമുണ്ട് ഒരിക്കലും സമ്മർദത്തിന് അടിമപ്പെടാത്തൊരു മനസ്സുണ്ട്, സ്വന്തം രാജ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കുന്നൊരു ബാറ്റുണ്ട്,സാഹചര്യത്തിനനുസരിച്ചു തന്റെ കളിയെ നിയന്ത്രിക്കാനുള്ള കഴിവുകളുണ്ട്.
തന്റെ പിന്മുറക്കാരുടെ ബാറ്റിംഗ് മനോഹാരിത അവകാശപ്പെടാനില്ലെങ്കിലും, ഒരു ബൗളറായി തുടങ്ങിയ കരിയറായിരുന്നിട്ട് പോലും അവരൊക്കെ പലപ്പോഴും കബളിക്കപെട്ട ഇന്ത്യൻ പിച്ചിൽ ആ ബാറ്റ് റൻസുകൾ കണ്ടെത്തിയിരുന്നു അയാൾ പൂനെയിലെ കുത്തി തിരിയുന്ന പ്രതലത്തിൽ സ്വന്തമാക്കിയ ശതകം ഒരു വിദേശ ബാറ്സ്മാൻറെ ഇന്ത്യയിലെ മികച്ച സെഞ്ചുറിയെന്ന് വ്യാഖ്യാനിക്കുന്നവരേയും കുറ്റം പറഞ്ഞുകൂടാ,കാരണം ആ ഇന്നിങ്സിന് സവിശേഷതകൾ ഏറെയായിരുന്നു,താൻ മൂലം കളങ്കപ്പെട്ട രാജ്യത്തിന്റെ അന്തസ്സ് തിരിച്ചു വരവിൽ ആഷസിൽ റൺസുകളുടെ രൂപത്തിൽ തിരിച്ചെടുത്തും, ഫീൽഡിങ്ങിൽ വിസ്മയങ്ങൾ കാട്ടിയും അയാൾ ഇങ്ങനെ നിറഞ്ഞാടുമ്പോൾ സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ മികച്ചവനെനന്നായാൾ അറിയപ്പെടുകയാണ്…