ജന്മദിനാശംസകൾ ആന്ദ്രേ റസ്സൽ
ക്രിക്കറ്റ് എന്ന ഈ മനോഹര ഗെയിം ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, പക്ഷെ ഇതുപോലെ സ്ഥിരതയോടെ ബൗണ്ടറികൾ തന്റെ ഇഷ്ടാനുസരത്തിന് സ്വന്തമാക്കുന്ന മറ്റൊരു താരത്തെ ഇതിനു മുന്നേ കണ്ടിട്ടില്ല.
തുടർച്ചയായി അയാൾ ബൗളർമാരെ കശാപ്പു ചെയ്യുന്നത് ഐപിൽ ൽ അവിശ്വസനീയതയോടെ വീക്ഷിച്ചിട്ടുണ്ട് ഏത് ലക്ഷ്യവും ബേദിക്കാനുള്ള കഴിവും ആത്മവിശ്വാസവും തന്നിലുണ്ടെന്ന് പ്രസന്റേഷൻ സെറമണിയിൽ അദ്ദേഹം പലപ്പോഴായി ഭോഗലയോട് പറയുകയും ചെയ്തിരുന്നത് ഓർക്കുന്നു..
തലയ്ക്കു നേരെ വന്ന ബീമർ പോലും ഗാലറിയിൽ !!!ഇത്രയധികം കൈകരുത്തുള്ള ഒരു ബാറ്റ്സ്മാൻ ഇതിനുമുന്നെ ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ടോ??? ഒന്നോ രണ്ടോ കളികളിൽ അമാനുഷിക പ്രകടനങ്ങൾ നടത്തിയവർ ഉണ്ടാവാം, പക്ഷെ ഇത്ര സ്ഥിരതയോടെ ഈ റോൾ കൈകാര്യം ചെയ്യുന്നതിൽ ഇദ്ദേഹത്തിനേക്കാൾ മികച്ചവനെ ഞാൻ കണ്ടിട്ടില്ല..
ബോളറുടെ ഒരു നല്ല യോർക്കർ അതുപോലും അദ്ദേഹം മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക് പറത്തുമ്പോൾ അവിടെ തകരുന്നത് ആ ബൗളറുടെ ആത്മവിശ്വാസമാണ്,പിന്നെ അവിടെ ആ ബൗളർ നിസ്സഹായനാവുകയാണ്…..
ഏതൊരു ബൗണ്ടറിയും കീഴടക്കാൻ എനിക്ക് കഴിയും അത് എന്റെ വിശ്വാസമാണ്, ഇത്രയും ആത്മവിശ്വാസമുള്ള ഒരു ബിഗ് ഹിറ്ററെ ഞാൻ കാണുന്നത് ആദ്യമായാണ്.ഞാനും വിശ്വസിക്കുകയാണ് കളിക്കളത്തിൽ ബാറ്റുകൊണ്ട് ഇദ്ദേഹത്തിന് നേടാനാവാത്ത ലക്ഷ്യങ്ങളില്ല എന്ന്………
റസ്സൽ എന്ന ഈ നാമം ക്രിക്കറ്റ് ചരിത്രത്തിൽ സ്ഥാനം പിടിക്കും, വിൻഡീസ് ക്രിക്കറ്റ് ബോർഡ് കനിഞ്ഞാൽ…….