കൃഷ്ണ കുമാർ ദിനേശ് കാർത്തിക് – ഒരു ഒറ്റ മത്സരം കൊണ്ട് ലോകം വെട്ടി പിടിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാള്
ഭൂതകാലം ഇരുട്ടിൽ തപ്പി തടഞ്ഞു ഒടുങ്ങേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റിലെ പല താരങ്ങളെയും പോലെ പലവുരു ടീമിൽ വന്നും പോയും കൊണ്ടിരുന്ന ഒരു അതിഥി …പ്രതിഭാ ധനനാണ് എങ്കിലും “കഴിവ് തെളിയിക്കാൻ പലതവണ അവസരം കിട്ടിയിട്ടും അതിനോട് നൂറു ശതമാനം നീതി പുലർത്താൻ പറ്റിയില്ല എന്ന് വേണേൽ പറയാം നമുക്ക് കാർത്തിക്കിന്റെ കാര്യത്തിൽ …ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണി എന്ന അതികായന്റെ കൈയിൽ “കീപ്പിങ് “എന്ന മാന്ത്രിക കല തലയെടുപ്പോടെ വാണ കാലഘട്ടങ്ങളിൽ തന്നെ ആയിരുന്നു കാർത്തികിന്റെയും ,പാർഥിവ് പട്ടേൽ പോലുള്ള കരിയറിൽ ഒരു “നിഴൽ “വീഴാൻ തുടങ്ങിയത് എന്ന് പകല് പോലെ സത്യമായ കാര്യം ആണ് ….
തമിഴ് നാട്ടിലെ” തൂത്തുക്കുടി “ജില്ലയിലെ തിരുചന്ദുരിൽ “1985 ജൂൺ ഒന്നിന് ജനിച്ച കാർത്തിക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് കുടുംബം ജോലി ആവശ്യാർഥം കുവൈറ്റിൽ ഉണ്ടായിരുന്ന 90 കളുടെ തുടക്കത്തിൽ …നന്നേ ചെറുപ്പത്തിൽ ക്രിക്കറ്റിനോട് അഭിനിവേശം കാണിച്ചിരുന്ന കാർത്തിക്കിന്റെ ക്രിക്കറ്റിലെ ആദ്യ ഗുരു എന്ന് പറയുന്നത് ചെന്നൈയിൽ ഡൊമസ്റ്റിക് ലെവലിൽ ക്രിക്കറ്റ് കളിച്ചിരുന്ന അച്ഛൻ “കൃഷ്ണകുമാർ തന്നെയായിരുന്നു എന്നത് ശ്രദ്ധേയം ….
കൗമാര പ്രായത്തിൽ തിരിച്ചു ചെന്നൈയിലേക്ക് പറിച്ചു നടുവുകയിരുന്നു കാർത്തിക്കിന്റെ പിന്നീടുള്ള ക്രിക്കറ്റ് കരിയർ …ക്രിക്കറ്റിൽ എന്നും ഫിറ്റ്നസ് കണ്ടെത്തിയിരുന്ന റോബിൻ സിംഗ് എന്ന തമിഴ് നാട് താരം കൂടിയായ മെന്ററുടെ സഹായ ഹസ്തങ്ങൾ ആവോളം ലഭിച്ച കാർത്തിക് ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി അറിയപ്പെടാൻ കാലമേറെ ഒന്നും എടുത്തില്ല എന്ന് തോന്നുന്നു …..ക്ലബ് ലെവൽ ക്രിക്കറ്റിൽ തന്റെതായ ഒരു കൈയൊപ്പ് ചാർത്തിയ കാർത്തികിന് തമിഴ് നാട് രഞ്ജി ടീമിൽ അവസരം ലഭിക്കുന്നത് 2002 സീസണിൽ ബറോഡയ്ക് എതിരെ …തുടർച്ചയായി അഞ്ചു മത്സരങ്ങൾ രഞ്ജിയിൽ കളിക്കുകയും അതിൽ നിന്ന് ആകെ നേടിയത് വെറും 175 റൺസ് മാത്രം ….പേരിനു എങ്കിലും പറയാൻ പറ്റുന്നത് തന്ടെ രണ്ടാം മത്സരത്തിന് യു .പി .കു എതിരെ നേടിയ 88* ,മാത്രം ..
അതെ വര്ഷം തന്നെ സീനിയർ ടീമിൽ നിന്ന് പുറത്തു പോയ കാർത്തികിനെ പത്തൊൻപതു വയസിൽ താഴെ ഉള്ള ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ ഉൾപെടുത്തുക ഉണ്ടായി ,തുടർച്ചയായി മൂന്നു മത്സരങ്ങളിൽ അർധശതകം നേടിക്കൊണ്ട് കാർത്തിക് തന്ടെ രണ്ടാം വരവ് ഗംഭീരമാക്കി …ദുലീപ് ട്രോഫ്യിലെ ഇ പ്രകടനം ഒന്ന് കൊണ്ട് മാത്രം തന്നെയായിരുന്നു കാർത്തിക്കിന്റെ അണ്ടർ 19 ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ ചുവടു വെയ്പ്പ് എന്ന് വേണേൽ പറയാം ….
നേപ്പാളിന് എതിരെ നടന്ന മൂന്ന് അനൗദ്യോഗിക ഏകദിന മല്സരം …
പിന്നീട് ഇന്ത്യൻ വിക്കറ്റ് കീപ്പിങ്ങിന്റെ ഒരു കാലഘട്ടത്തിന്റെ താങ്ങും തണലുമായ “സയ്യിദ് കിർമനിയുടെ കീഴിൽ പരിശീലനം ആരംഭിച്ച കാർത്തിക് അതുവരെ തന്ടെ കീപ്പിങ്ങിൽ ഉണ്ടായിരുന്ന തെറ്റുകുറ്റങ്ങൾ ശെരിയാക്കി എടുക്കുകയും ചെയ്തു ….
2003 _2004 സീസണിൽ പിന്നെയും തമിഴ് നാട് ടീമിന് വേണ്ടി രഞ്ജി കളിക്കാൻ അവസരം ലഭിച്ച കാർത്തിക് ആ അവസരം നല്ല രീതിയിൽ തന്നെ മുതലെടുക്കുകയും ചെയ്തു ….ആ സീസൺ സെമി ഫൈനലിൽ റയിൽവേസിന് എതിരായി തന്ടെ ആദ്യ സെഞ്ച്വറി കുറിച്ച കാർത്തിക് ,ഫൈനലിൽ മുംബൈക്ക് എതിരെയും നേടി എണ്ണം പറഞ്ഞ ഒരു സെഞ്ച്വറി …ആ സീസൺ അവസാനിക്കുമ്പോൾ 480 റൺസുമായി സുബ്രമണ്യം ബദരീനാഥിന്റെ തൊട്ടു താഴെ റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനവും പിടിച്ചു …..
2004 ഇൽ അണ്ടർ 19 ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയെങ്കിലും ഒരു പാട് അവസരങ്ങൾ ഒന്നും കിട്ടാതെ റിസേർവ് ബെഞ്ചിൽ തന്നെയായിരുന്നു കാർത്തിക്കിന്റെ സ്ഥാനവും ,വേൾഡ് കപ്പിന് ശേഷം ഇൻഡ്യ എ ടീം സിംബാബ്വേ പര്യടനത്തിന് പോയപ്പോൾ ആ ടീമിലും കാർത്തിക് സ്ഥാനം നേടിയെടുത്തു ….തുടർച്ചായി രണ്ടു അർദ്ധ ശതകവും തന്ടെ പേരിൽ കുറിച്ച് കാർത്തിക് തന്ടെ ഇന്റർനാഷണൽ ക്രിക്കറ്റിലേക്കുള്ള വാതിലുകൾ മലർക്കെ തുറന്നു വെച്ചു …..
ഒടുവിൽ 2004 നവംബര് മൂന്നിന് അതുവരെ തീരെ നിറം മങ്ങിയ പാർഥിവ് പട്ടേലിന് പകരക്കാരനായി ടീം മാനേജ്‌മന്റ് കാർത്തിക്കിന്റെ പേര് പരാമർശിക്കുന്നു ….മുംബൈയിൽ നടന്ന മാച്ചിൽ രണ്ടു ഇന്നിങ്സിലും കൂടെ കാർത്തികിന് നേടാൻ പറ്റിയത് വെറും 14 റൺസ് മാത്രം ആയിരുന്നു ..എങ്കിലും വിക്കറ്റിന് പിന്നിൽ കാർത്തിക്കിന്റെ പ്രകടനത്തിൽ ടീം ഏറെ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു ….കുത്തി തിരിഞ്ഞു വരുന്ന മുംബൈ പിച്ചിൽ രണ്ടു ദിവസം കൊണ്ട് പൊലിഞ്ഞു വീണത് 40 വിക്കറ്റുകൾ …..
അതെ വര്ഷം തന്നെ ചാമ്പ്യൻസ് ട്രോഫിയിൽ പരിക്ക് പറ്റിയ ധോണിക്ക് പകരം കാർത്തിക് ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു ……
ഏറെ ഒന്നും പറയാൻ ഇല്ലേലും ,അടുത്ത കാലത്തു ഇന്ത്യൻ t20 യിലെ സജീവ സാന്നിധ്യം ആയിരുന്നു കാർത്തിക് ..തന്നിൽ ഒളിഞ്ഞു കിടന്ന ഒരു ഫിനിഷർ പദവിയും പുറം ലോകത്തിനു കാണിച്ചു കൊടുത്ത ആ ടൂർണമെന്റ് …അതെ ശ്രീലങ്കയിൽ നടന്ന നിദാഹസ് ട്രോഫി ഫൈനൽ മല്സരത്തില് അവസാന ബോളിൽ നേടിയ ആ സിക്സർ ….പോരാട്ട വീര്യത്തിന്റെ ഇഞ്ചോട് ഇഞ്ചു ആവേശം അലതല്ലിയ അവസാന നിമിഷത്തിൽ സൗമ്യ സർക്കാരിന്റെ പന്തിനെ വേലികെട്ടിനു അപ്പുറത്തേക്ക് പായിച്ചു നൂറു കോടി ജനതയുടെ മാനം കാത്തവൻ …..പോരാട്ട ഭൂമിയിൽ ഒരു ഇഞ്ചു പോലും പിന്നോട്ട് മാറാത്ത ആ മനഃസാന്നിധ്യം ….മറിച്ചായിരുന്നേൽ ആദ്യമായി ബംഗ്ലാദേശിനോട് t20 തോക്കേണ്ടി വന്ന അവസ്ഥ വരുത്താതെ ടീമിനെ മാറോടു ചേർത്തവൻ …..കാർത്തിക് നിങ്ങൾ ഒരു നല്ല പോരാളിയാണ് ….പോരാട്ട ഭൂമിയിൽ പലവുരു കാലിടറി വീണെങ്കിലും നിങ്ങളുടെ പോരാട്ട വീര്യത്തെ ഞങ്ങൾ മാനിച്ച ആ ഒരു ഇന്നിങ്സിന് ഒരു സല്യൂട്ട് ……
എഴുതിയത്
സനേഷ് ഗോവിന്ദ്