ജന്മദിനാശംസകൾ നന്റി ഹേവാർഡ് ; നൂറ് ശതമാനവും ബൗളിങ്ങിനോട് കൂറ് പുലർത്തിയിരുന്നവൻ
ഓരോ തവണയും ഇദ്ദേഹത്തിന്റെ നാമം ഞങ്ങൾക്കെതിരെ പോരാടുന്ന സൗത്ത്ആഫ്രിക്കൻ ടീം ലിസ്റ്റിൽ കാണാതാവുമ്പോൾ ഒരുപോലെ ഞങ്ങളുടെ ടീം അംഗങ്ങൾ സന്തോഷിച്ചിരുന്നു, അയാളിൽ ഒരു അപകടകാരിയായ ഫാസ്റ്റ് ബൗളർ ഉണ്ടായിരുന്നു, ആ എനർജിയും, റോ പേസും, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ നേരിടാൻ ബുദ്ധിമുട്ടായിരുന്നു, എന്നെ അത്ഭുതപ്പെടുത്തുകയാണ് എങ്ങനെ അയാൾക്ക് മികച്ചൊരു കരിയർ സൃഷ്ടിക്കാൻ കഴിയാതെ പോയെന്ന വസ്തുത, ഇത് ഓസ്ട്രേലിയൻ വേൾഡ് കപ്പ് വിന്നിങ് നായകൻ സ്റ്റീവോ, ഹേവാർഡിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് അയാളെ പരിചയപ്പെടുത്താൻ ഇതിലും മികച്ച ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല….
ഒരിക്കൽ സൗത്താഫ്രിക്കയുടെ ഇതിഹാസമായിരുന്ന അലൻ ഡൊണാൾഡിന്റെ പിൻഗാമിയായിട്ടായിരുന്നു ഇദ്ദേഹത്തെ ആ ജനതയും ക്രിക്കറ്റ് ബോർഡും കണ്ടിരുന്നത്, 1990ന്റെ അവസാനത്തോടെ ടീമിലേക്കെത്തിയ ആ മുഖം തന്റെ വേഗതയും പിച്ചിൽ നിന്ന് നേടിയെടുക്കുന്ന ആ ബൗൺസും കൊണ്ട് ഒരുപാട് പേരെ ആകർഷിച്ചിരുന്നു, ലൈനും ലെങ്തും ഇടക്കിടക്ക് കൈമോശം വരാറുണ്ടെങ്കിലും, അയാൾ കൂടുതൽ കളി പരിചയം ലഭിക്കുമ്പോൾ അതൊക്കെ മറികടന്ന് ലോകോത്തര ബൗളർ ആവുമെന്ന് ആ ജനത വിശ്വസിച്ചിരുന്നു, പക്ഷെ ലോങ്ങർ ഫോർമാറ്റിൽ കാഴ്ചവെച്ച ചില ചെറിയ പ്രകടനങ്ങൾ 16 ടെസ്റ്റിൽ നിന്ന് സ്വന്തമാക്കിയ 54 വിക്കറ്റുകൾ,ഏകദിനത്തിൽ 21 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയ 21 വിക്കറ്റുകൾ അതിൽ അയാൾ ഒരുങ്ങുകയായിരുന്നു, ഒരുപാട് പേർ സ്വപ്നം കണ്ട കരിയർ അവസാനിക്കുകയായിരുന്നു…….
അയാളുടെ ആ ബൗളിംഗ് ഒരിക്കൽ വീക്ഷിച്ചവർക്കറിയാം, അയാൾ നൂറുശതമാനാം തന്റെ ജോലിയോട് നീതി പുലർത്തുന്ന താരമായിരുന്നു, ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും എനർജി കുറക്കാതെ ബോളുകൾ വർഷിക്കുന്ന ഒരു ഫാസ്റ്റ് ബോളറായിരുന്നു, ആ റൺ അപ്പിനെയും ആത്മാർത്ഥതയും, തളർത്താൻ ഒരു കാലാവസ്ഥക്കും സാധിച്ചിരുന്നില്ല, തന്റെ ആദ്യ കുറച്ചു റെസ്റ്റുകൾക്ക് ശേഷം, 2003ൽ പാകിസ്താനെതിരെ കളിച്ച അവസാന ടെസ്റ്റോടെ അയാൾ വോർസസ്റ്റർഷെയറിൽ അഭയം പ്രാപിക്കുന്നതായിരുന്നു ക്രിക്കറ്റ് ലോകം വീക്ഷിച്ചത്, അതിനുള്ള മറുപടി ഇതായിരുന്നു എന്നെ സ്ഥിരമായി ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ല, ഇവിടെ ഒരു ഭാവിയുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.
പക്ഷെ പിന്നീടയാൾ തിരിച്ചു വന്നെങ്കിലും ശ്രീലങ്കക്കെതിരെ രണ്ടു ടെസ്റ്റിൽ നിന്ന് അയാൾ ആകെ നേടിയത് നാല് വിക്കറ്റുകൾ മാത്രമായിരുന്നു, അതിനുശേഷം ആ നാമം സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് മറക്കുകയും ചെയ്തു,………
ഒരുപാട് പ്രതീക്ഷകൾ നൽകി ക്രിക്കറ്റ് ലോകത്തേക്ക് കാലെടുത്തു വച്ച കുറേ മുഖങ്ങളുണ്ട്, ഒന്നും നേടാൻ സാധിക്കാതെ തന്റെ കഴിവിനോട് നീതി പുലർത്താൻ കഴിയാതെ പോയ ഒരുപാട് കഴിവുകൾ, ആ ലിസ്റ്റിൽ ഒരു സ്ഥാനം ഇയാളും അർഹിക്കുന്നു..