Cricket Cricket-International Epic matches and incidents Stories Top News

അധികമാരും ആഘോഷിക്കാത്ത ഒരു ലോക കപ്പ് ക്ലാസിക് !!

March 24, 2020

അധികമാരും ആഘോഷിക്കാത്ത ഒരു ലോക കപ്പ് ക്ലാസിക് !!

ഗാംഗുലിയുടെ ഒരു മോശം തീരുമാനത്തിന്റെ പേരിലും, പോണ്ടിങ്ങിന്റെ ആ വന്യമായ ഇന്നിങ്സിന്റെ ഓർമ്മയിലും പലരും സൗകര്യപൂർവം മറക്കുകയാണ് ആ ദിനം ഡാമിയൻ മാർട്ടിൻ എന്ന ക്രീസിലെ കലാകാരൻ കാഴ്ചവെച്ച പോരാട്ടം,……
പൊട്ടിയ വിരലുമായി 100ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ അയാൾ സ്വന്തമാക്കിയ 88റൺസിന്റെ പിന്ബലത്തിലായിരുന്നു പോണ്ടിങ് അന്നാ ആക്രമണം അഴിച്ചു വിട്ടിരുന്നത്, എന്നും പോണ്ടിങ്ങിന്റെ വിശ്വസ്തനായിരുന്നു മാർട്ടിൻ, ആ പൊട്ടിയ വിരലുമായി കളിക്കേണ്ടി വന്നാലും ഒരു തകർച്ച നേരിടേണ്ടി വന്നാൽ മാർട്ടിൻ അവരെ കരകയറ്റുമെന്ന് ആ നായകൻ അന്നും വിശ്വസിച്ചിരുന്നു….

“I remember going to him a couple of days before the final and saying, Look needle it (his finger)for me today, get through training, i’ll watch you catch a few balls and hit few ones, and then when you have finished pls look at me and tell you can play, because i want you to play”

അത്ര മാത്രം പോണ്ടിങ് ആഗ്രഹിച്ചിരുന്നു ആ ദിനം മാർട്ടിൻ കളിക്കളത്തിലിറങ്ങാൻ, അതെ അയാൾക്കറിയാം ഇന്ത്യയിലെയും ശ്രീലങ്കയിലെയും പിച്ചുകളിൽ താൻ പോലും പതറി വീണപ്പോൾ ഓസീസിനെ കൈപിടിച്ചുയർത്തിയ മാർട്ടിനിലെ ആ വലിയ ഹൃദയത്തെ,….

ആ വിരലിലെ പരിക്ക് കാരണം ശ്രീലങ്കക്കെതിരെ സെമിയിൽ അദ്ദേഹത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല, പക്ഷെ ഫൈനലിൽ അയാൾ എന്നെന്നും ഓര്മിക്കാവുന്ന ഒരു പ്രകടനവുമായി കളിക്കളം നിറയുകയായിരുന്നു, പോണ്ടിങ് പോലും അർദ്ധശതകം സ്വന്തമാക്കാൻ 74 ബോളുകൾ നേരിട്ടപ്പോൾ 46 ബോളുകളിലായിരുന്നു അയാളാ ഫിഫ്റ്റി സ്വന്തമാക്കിയിരുന്നത്, ദൈവം അയാൾക്ക്‌ കനിഞ്ഞു നൽകിയ ആ ടൈമിങിലൂടെ ഓരോ ഷോട്ടുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാൾ ഇന്ത്യയെ കൊല്ലാതെ കൊല്ലുകയായിരുന്നു, പോണ്ടിങ് ഗിയർ ഷിഫ്റ്റ് ചെയ്യുന്നത് വരെ ഒരവസരത്തിലും റൺ നിരക്ക് കുറയാതെ ഒരറ്റം അയാൾ ഭദ്രമാക്കുകയായിരുന്നു.

പോണ്ടിങ്ങിന്റെ ആ വന്യതക്ക് മുന്നിൽ നിശ്ശബ്ദതയോടെ ഒരു ഭാഗത്തു നിന്നയാൾ ഇന്ത്യയെ തകർക്കുകയായിരുന്നു 80 ബോളുകളിൽ നിന്ന് 7 ഫോറുകളുടെയും, 1 സുന്ദര സിക്സറിന്റെയും അകമ്പടികളോടെ അയാൾ സ്വന്തമാക്കിയ ആ 88 റൺസിന്റെ വില വളരെ വലുതായിരുന്നുവെന്ന് എല്ലാവരേക്കാളും മനസിലാക്കുന്നതും പോണ്ടിങ് തന്നെയാവും, അതെ ഓപ്പണേഴ്സിന്റെ വിടവാങ്ങലിന് ശേഷം അയാളായിരുന്നു പോണ്ടിങ്ങിന് ആളി കത്താനുള്ള ആ അടിത്തറ പാകിയത്, പോണ്ടിങ് എന്ന നായകന്റെ തന്നിലുള്ള വിശ്വാസം മാർട്ടിൻ കാത്തപ്പോൾ ഓരോ ഇന്ത്യക്കാരനും മറക്കാൻ ആഗ്രഹിക്കുന്ന ദിനമായി മാറുകയായിരുന്നു ആ മാർച്ച്‌ 23…
Pranav Thekkedath

Leave a comment