Cricket Cricket-International Epic matches and incidents Stories Top News

ഒരു ദുഃസ്വപ്നം പോലെ എല്ലാ ഇന്ത്യക്കാരനേയും വേട്ടയാടുന്ന ഒരു ഇന്നിംഗ്സ്

March 24, 2020

ഒരു ദുഃസ്വപ്നം പോലെ എല്ലാ ഇന്ത്യക്കാരനേയും വേട്ടയാടുന്ന ഒരു ഇന്നിംഗ്സ്

അന്നയാളുടെ ദിനമായിരുന്നു അല്ല അന്നയാൾ അങ്ങനെ ആക്കി മാറ്റുകയായിരുന്നു,ആ വലിയ സ്റ്റേജിൽ ഒരു നായകൻ എങ്ങനെ ഒരു ടീമിനെ കൈപിടിച്ചുയർത്തണമെന്നയാൾ ലോകത്തിനെ പഠിപ്പിക്കുകയായിരുന്നു, ഒരു ചെറിയവസരം പോലും ആ ദിനങ്ങളിൽ എതിരാളികൾക്ക് നൽകരുതെന്നയാൾ തീരുമാനിച്ചിരുന്നു, ആദ്യ അർധശതകം നിലയുറപ്പിക്കാൻ വേണ്ടിയയാൾ മാറ്റി വച്ചപ്പോൾ, പിന്നീട് നേടിയെടുത്ത റണ്ണുകൾ ആ എതിർ ടീമിനെ ആ മത്സരത്തിൽ നിന്നെ മാറ്റി നിർത്തുന്നതായിരുന്നു, അതെ അയാൾ ഉറപ്പുവരുത്തുകയായിരുന്നു അവസാനം വരെ ഞാൻ ആ ഇരുപത്തി രണ്ടു യാർഡിൽ കാണുമെന്ന്, ഒരർത്ഥത്തിൽ അയാളെ അന്ന് പുറത്താക്കുക പോലും അപ്രാപ്യമായ കാര്യമായിരുന്നു….

38ആം ഓവറിന്റെ അവസാനം ഡ്രിങ്ക്സുമായി വന്ന പന്ത്രണ്ടാമനോട് അയാൾ ഉരുവിട്ടത് ഇങ്ങനെ ആയിരുന്നു “Tell the boys to strap up the seat belt on, iam gonna go flat- out from now and see what happens “…

അതിനുശേഷം അയാൾ ലക്ഷ്യം വച്ചത് ബൗണ്ടറികൾ മാത്രമായിരുന്നു, ആ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയ 8 സിക്സറുകൾ പോലും പിറന്നത് അതിനു ശേഷമായിരുന്നു, 74 ബോൾ 50 സ്വന്തമാക്കാൻ അയാൾ ഉപയോഗിച്ചപ്പോൾ പിന്നീട് നൂറിലേക്കെത്താൻ 29 ബോളുകളെ അയാൾ വിനിയോഗിച്ചുള്ളൂ, അവസാന 17 ബോളിൽ 40 റൺസും കൂട്ടിച്ചേർത്തു മദമിളകിയ ആനയെ പോലെ മുന്നിൽ കണ്ട ബോളേഴ്സിനെയെല്ലാം അയാൾ തകർത്തെറിഞ്ഞപ്പോൾ, തല താഴ്ത്തി മടങ്ങാനായിരുന്നു ഇന്ത്യൻ ബൗളർമാരുടെ വിധി,……….

ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ചൊരു ഇന്നിംഗ്സായി അപ്പോഴേക്കും അത് മാറിയിരുന്നു, ആ ഫൈനലിന്റെ ആദ്യ പകുതിയിൽ തന്നെ ആ വേൾഡ് കപ്പിലേക്കയാൾ ആ ടീമിനെ അടുപ്പിച്ചിരുന്നു, നായകനായിരുന്നു അയാൾ സമ്മർദ്ദം നിറഞ്ഞൊഴുകുന്ന ദിനത്തിനെ ചങ്കുറപ്പോടെ നേരിട്ട നായകൻ, ടീം അംഗങ്ങളെ സ്വന്തം പ്രകടനത്താൽ പ്രോചോദിപ്പിച്ച ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തെയും മികച്ചവനിലൊരാൾ

ഗാംഗുലി എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ചൊരു നായകന്റെ ഒരു മോശം തീരുമാനത്തിന്റെ പേരിലും, സെവാഗിന്റെ ധൈര്യം നിറഞ്ഞ ബാറ്റിങ്ങിന്റെ പേരിലും ആ ഫൈനൽ നമ്മൾ ഓർക്കുമ്പോഴും, ആ ദിനം ശെരിക്കും അയാളുടേതായിരുന്നു നായകനായും ബാറ്സ്മാനായും കളിക്കളം വാഴ്ന്ന റിക്കി തോമസ് പോണ്ടിങ്ങിന്റെത്…

Pranav Thekkedath

Leave a comment